ടാറ്റയെ മുട്ടുകുത്തിക്കണം; നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി അംബാനി, പുതിയ ബ്രാന്‍ഡ് വരുന്നു
മുംബൈ: ഫാഷന്‍ റീടെയില്‍ മേഖലയില്‍ ചുവടുറപ്പിക്കാന്‍ വന്‍ തോതില്‍ ഏറ്റെടുക്കല്‍ നടത്താന്‍ ഒരുങ്ങി അംബാനി ഗ്രൂപ്പ്. ഇതോടൊപ്പം പുതിയ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ഗ്രൂപ്പ്. മുകേഷ് അംബാനിയുടെയും ഇഷ അംബാനിയുടെയും 9 ലക്ഷം കോടി രൂപയുടെ ബ്രാന്‍ഡായ റിലയന്‍സ് റീട്ടെയില്‍ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, റിലയന്‍സ് റീട്ടെയില്‍ പുതിയതും വളര്‍ന്നു വരുന്നതുമായ ബ്രാന്‍ഡുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു.
ഇപ്പോഴിതാ മുകേഷ് അംബാനിയുടെയും ഇഷ അംബാനിയുടെയും ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയില്‍ യൂസ്റ്റ എന്ന പുതിയ ഫാഷന്‍ ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വരും വര്‍ഷങ്ങളില്‍ റിലയന്‍സ് റീട്ടെയില്‍ പുതിയ ഫാഷന്‍ ബ്രാന്‍ഡിന്റെ 200-250 സ്റ്റോറുകള്‍ ഇന്ത്യയിലുടനീളം തുറന്നേക്കുമെന്ന് ഇന്ത്യ റീട്ടെയിലിംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡായ സുഡിയോയുമായി നേരിട്ട് മുട്ടുന്നതിന് വേണ്ടിയാണ് പുതിയ ബ്രാന്‍ഡ് രൂപീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സുഡിയോ രാജ്യത്ത് വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒരു നേരിട്ടുള്ള മത്സരം ലക്ഷ്യമാക്കിയാണ് റിലയന്‍സ് പുതിയ ബ്രാന്‍ഡ് വിപണിയിലേക്ക് തുറക്കുന്നത്.
പുതിയ ബ്രാന്‍ഡിന്റെ ആദ്യത്തെ ഷോറൂം ഹൈദരാബാദില്‍ അടുത്ത മാസം തുറക്കുമെന്നാണ് വിവരം. യൂസ്റ്റയുടെ മുന്‍നിര സ്റ്റോറിനായി റിലയന്‍സ് റീട്ടെയില്‍ നിലവില്‍ ഡല്‍ഹിയില്‍ ഏകദേശം 10,000 ചതുരശ്ര അടിയുള്ള ഒരു ഷോറൂമിനായി സ്ഥലം തിരയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിൽ ഫാഷന്‍ വിപണി വലിയ രീതിയിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രേഖപ്പെടുത്തിയത്.
ടാറ്റയുടെ സുഡിയോയ്ക്ക് ഇതിനോടകം തന്നെ രാജ്യത്ത് 350 ഓളം സ്‌റ്റോറുകളുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ബ്രാന്‍ഡുമായി റിലയന്‍സ് വിപണി കീഴടക്കാന്‍ എത്തുന്നത്. റിലയന്‍സിന്റെ ഫാഷന്‍ കമ്പനിയായ ട്രെന്‍ഡിന്റെ കീഴിലാണ് പുതിയ ബ്രാന്‍ഡ് യൂസ്റ്റ വരുന്നത്.
റിലയന്‍സ് ട്രെന്‍ഡ്സിന് നിലവില്‍ ഇന്ത്യയിലുടനീളമുള്ള 1,100 നഗരങ്ങളിലായി 2,300-ലധികം സ്റ്റോറുകളുണ്ട്. ഇത് വീണ്ടും വര്‍ദ്ധിക്കാനുള്ള പദ്ധതി കമ്പനിക്കുണ്ട്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് 9 ലക്ഷം കോടി രൂപയുടെ മൂല്യമാണുള്ളത്. ഏറ്റവും ജനപ്രിയമായ ഫാഷന്‍ ബ്രാന്‍ഡുകളില്‍ വെര്‍സേസ്, ബലെന്‍സിയാഗ, അര്‍മാനി, ജിമ്മി ചൂ, ഗ്യാസ്, ഹ്യൂഗോ ബോസ് എന്നിവയും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications