കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് സാമ്രാജ്യം തകരുന്നോ? മുകേഷ് അംബാനി വന്‍ നഷ്ടത്തില്‍, ആസ്തി ഇടിഞ്ഞു, 17ാം സ്ഥാനത്തേക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: സമീപകാലത്ത് രൂപപ്പെട്ട പ്രത്യേക സാഹചര്യം സാമ്പത്തിക രംഗത്തിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിക്ക് കോടികളാണ് നഷ്ടമുണ്ടായിരിക്കുന്നത്. ലോക സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോള്‍ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനം മൂലം ലോകത്തിന്റെ സാമ്പത്തിക ക്രമം പൂര്‍ണമായി താളം തെറ്റിയിരിക്കുകയാണ്. ഇതാണ് രാജ്യത്തെ ഏറ്റവും വലിയ ധനികന് നഷ്ടമുണ്ടാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 1.44 ലക്ഷം കോടി നഷ്ടം

1.44 ലക്ഷം കോടി നഷ്ടം

ഹുറുണ്‍ ഗ്ലോബര്‍ റിച്ച് പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇപ്പോള്‍ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 1.44 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ മുകേഷ് അംബാനിക്കുണ്ടായത്. ഇത്രയും നഷ്ടം ഇന്ത്യയില്‍ ഒരു ധനികനുമുണ്ടായിട്ടില്ല.

48 ബില്യണിലേക്ക്

48 ബില്യണിലേക്ക്

അംബാനിയുടെ ആസ്തിയില്‍ 28 ശതമാനം കുറവുണ്ടായതായി ഹുറുണ്‍ ഗ്ലോബല്‍ റിച്ച് പട്ടിക വ്യക്തമാക്കുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 48 ബില്യണിലേക്ക് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞു. ഓഹരി വിപണിയിലെ നഷ്ടമാണ് മുകേഷ് അംബാനിക്കും തിരിച്ചടിയായത്.

 ഓഹരി വില ഇങ്ങനെ

ഓഹരി വില ഇങ്ങനെ

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനിയുട ഓഹരി വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി ആദ്യ വാരം കമ്പനി ഓഹരി വില 1400 രൂപയായിരുന്നു. എന്നാല്‍ ഏപ്രില്‍ മൂന്നിന് 1077 രൂപയായി കുറഞ്ഞിരിക്കുകയാണ്. ആസ്തി വിറ്റഴിക്കലിലൂടെ ലാഭം കണ്ടെത്താനുള്ള ശ്രമവും പാളിയിരിക്കുകയാണ്.

അരാംകോ ഇടപാട് അനിശ്ചിതത്വത്തില്‍

അരാംകോ ഇടപാട് അനിശ്ചിതത്വത്തില്‍

റിലയന്‍സ് ഓഹരിയില്‍ ഒരു വിഭാഗം വില്‍ക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചിരുന്നു. സൗദിയിലെ അരാംകോ കമ്പനി റിലയന്‍സ് ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച അന്തിമഘട്ടത്തിലെത്തുകയും ചെയ്തു. പക്ഷേ, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബാക്കി കാര്യങ്ങള്‍ മരവിച്ചിരിക്കുകയാണ്.

ജിയോ ഓഹരി

ജിയോ ഓഹരി

റിലയന്‍സിന്റെ ജിയോ ടെലികോം ഓഹരി വില്‍ക്കാനും റിലയന്‍സ് ആലോചിച്ചിരുന്നു. ഫേസ്ബുക്ക് ജിയോ ഓഹരികള്‍ വാങ്ങുമെന്നും പ്രചാരണമുണ്ടായി. ഈ വാര്‍ത്തകള്‍ വന്നതോടെ കമ്പനി ഓഹരിയില്‍ കുതിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ ഇടപാടും നടക്കാന്‍ സാധ്യതയില്ലെന്നാണ് വിപണി സൂചനകള്‍.

കടമില്ലാത്ത കമ്പനി

കടമില്ലാത്ത കമ്പനി

ഓഹരികള്‍ വിറ്റ് റിലയന്‍സ് ഇന്റസ്ട്രീസിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റാനാണ് മുകേഷ് അംബാനി ശ്രമിച്ചത്. എല്ലാ ശ്രമങ്ങളും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മാര്‍ച്ച് 31ന് കടമില്ലാത്ത കമ്പനിയാക്കി മാറ്റാനായിരുന്നു ശ്രമം. അപ്രതീക്ഷിതമായി കൊറോണ എത്തുകയും വിപണികള്‍ തകരുകയും ചെയ്തതോടെ എല്ലാം പാളി.

രണ്ടാമത്തെ ധനികന്‍

രണ്ടാമത്തെ ധനികന്‍

ആഗോളതലത്തില്‍ ഏറ്റവും അധികം നഷ്ടം നേരിട്ട രണ്ടാമത്തെ ധനികനാണ് മുകേഷ് അംബാനി. ഫ്രഞ്ച് ഫാഷന്‍ അതികായരായ എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് വന്‍ നഷ്ടം നേരിട്ട ധനികന്‍. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ 30 ബില്യണും 77 ബില്യണമിടയിലാണ് നഷ്ടം.

ഇന്ത്യയിലെ മറ്റു ധനികരുടെ അവസ്ഥ

ഇന്ത്യയിലെ മറ്റു ധനികരുടെ അവസ്ഥ

ഇന്ത്യയിലെ മറ്റു ധനികര്‍ക്കും കൊരോണ വൈറസ് ഭീതി ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഗൗതം അദാനിയുടെ ആസ്തി ആറ് ബില്യണ്‍ കുറഞ്ഞു. എച്ച്‌സിഎല്‍ ടെക്ക് മേധാവി ശിവ നദാറിന് 5 ബില്യണ്‍ ഡോളറാണ് നഷ്ടം. ഉദയ് കൊട്ടക്കിന്റെ 4 ബില്യണ്‍ ഡോളറും നഷ്ടമായി എന്ന് ഹുറുണ്‍ ഗ്ലോബല്‍ പറയുന്നു. ആദ്യ നൂറ് ധനികരുടെ പട്ടികയില്‍ നിന്ന് ഈ മൂന്നു പേരും പുറത്തായി.

 പട്ടികയിലെ ഏകന്‍

പട്ടികയിലെ ഏകന്‍

ലോകത്തെ ഏറ്റവും സമ്പന്നരായ നൂറ് പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാല് പേരാണുണ്ടായിരുന്നത്. അദാനിയും നദാറും ഉദയ് കൊട്ടക്കും പുറത്തായതോട മുകേഷ് അംബാനി മാത്രമായി പട്ടികയില്‍. ഏറ്റവും കനത്ത നഷ്ടം നേരിട്ട ഇന്ത്യന്‍ ധനികന്‍ മുകേഷ് അംബാനിയാണെന്ന് ഹുറുണ്‍ ഗ്ലോബല്‍ ഇന്ത്യ എംഡി അനസ് റഹ്മാന്‍ പറയുന്നു.

ക്രൂഡ് വില്‍ക്കാന്‍ നീക്കം

ക്രൂഡ് വില്‍ക്കാന്‍ നീക്കം

എണ്ണ വിപണിയില്‍ നിന്ന് സമീപ ഭാവിയിലൊന്നും ലാഭ പ്രതീക്ഷ ഇല്ലാത്തതിനാല്‍ റിലയന്‍സ് ഇന്റസ്ട്രീസ് വിറ്റഴിക്കലിന് ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിലേക്ക് ലോഡ് ചെയ്ത ക്രൂഡ് കാര്‍ഗോകള്‍ വിറ്റഴിക്കാനാണ് ആലോചന. അപൂര്‍വമായിട്ടേ ഇങ്ങനെ ചെയ്യാറുള്ളൂ. ക്രൂഡ് സംസ്‌കരണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വിറ്റഴിക്കുന്നത്.

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനംകൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണിസൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

English summary
Mukesh Ambani lost Rs 1.44 lakh crore of his wealth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X