മുകേഷ് അംബാനിയുടെ സമ്പത്ത് എത്രയെന്നറിയുമോ? ഫോബ്‌സ് പട്ടികയില്‍ ഒന്നാമന്‍, ആദ്യ പത്തില്‍ ഇവര്‍
മുംബൈ: ഫോബ്‌സ് മാഗസിന്റെ ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഒന്നാമനായി റിയലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അദാനി എന്റര്‍പ്രൈസ് ഉടമ ഗൗതം അദാനിയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യയിലെ മൊത്തം ആദ്യ നൂറ് ധനികരുടെ മൊത്തം ആസ്തി 799 ബില്യമാണ്. അതേസമയം 2022നെ അപേക്ഷിച്ച് ചെറിയ കുറവ് ഇതിലുണ്ട്.
800 ബില്യണായിരുന്നു കഴിഞ്ഞ വര്‍ഷം ഈ നൂറ് പേരുടെ മൊത്തം ആസ്തി. ഇന്ത്യന്‍ ഓഹരി വിപണി പതിനാല് ശതമാനം വര്‍ധനവുണ്ടാക്കിയെങ്കിലും, രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞത് കൊണ്ട് ആസ്തിയില്‍ പ്രതിഫലിച്ചില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി 92 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഇത് 7.6 ലക്ഷം കോടി വരും. കഴിഞ്ഞ വര്‍ഷം ഇതേ പട്ടികയില്‍ ഒന്നാമതായിരുന്നു ഗൗതം അദാനിയെയാണ് റിലയന്‍സ് ചെയര്‍മാന്‍ മറികടന്നത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഓഹരി വിപണി ലിസ്റ്റിംഗും, മക്കളെ റിലയന്‍സ് ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഇതര ഡയറക്ടര്‍മാരാക്കിയതുമാണ്. അതേസമയം രണ്ടാം സ്ഥാനത്തുള്ളത് ഗൗതം അദാനിയാണ്. 68 ബില്യണായി താരത്തിന്റെ സമ്പത്ത് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 82 ബില്യണിന്റെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും, ഓഹരിയിലെ കൃത്രിമവും, തിരിച്ചടികളുമെല്ലാം കാരണം സമ്പത്തില്‍ വന്‍ തിരിച്ചടിയാണ് അദാനി നേരിട്ടത്. എന്നാല്‍ ഈ സാമ്പത്തിക പാദത്തില്‍ അദാനിയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇത്തവണത്തെ പട്ടികയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ശിവ് നാടാരാണ്. രണ്ട് സ്ഥാനം കയറി മൂന്നാമത് എത്തിയിരിക്കുകയാണ് അദ്ദേഹം. 29.3 മില്യണാണ് താരത്തിന്റെ ആസ്തി. ഏകദേശം 2.4 ലക്ഷം കോടി വരുമിത്. 42 ശതമാനമാണ് നാടാരുടെ സമ്പത്ത് വര്‍ധിച്ചത്. നാലാം സ്ഥാനത്തുള്ളത് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിലെ സാവിത്രി ജിന്‍ഡാലാണ്.
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും സാവിത്രിയാണ്. 24 ബില്യണാണ് അരുടെ ആസ്തി. 46 ശതമാനത്തിന്റെ വര്‍ധനവാണ് അവരുടെ സമ്പത്തിലുണ്ടായത്. ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ ഐപിഒയാണ് ഇതിന് കാരണം. 7.6 ബില്യണാണ് ഈ വര്‍ഷം സാവിത്രിയുടെ ആസ്തി വര്‍ധിച്ചത്.ഡി മാര്‍ട്ട് ഉടമ രാധാകൃഷ്ണന്‍ ദമനിയാണ് അഞ്ചാം സ്ഥാനത്തുള്ളത്.
അദ്ദേഹത്തിന് അടുത്തിടെ സമ്പത്തില്‍ ഇടിവ് വന്നിട്ടുണ്ട്. 23 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം ഇത് 27.6 ബില്യണായിരുന്നു. ആറാം സ്ഥാനത്ത് സൈറസ് പൂനാവാലയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാണ്. 20.7 ബില്യണാണ് ആസ്തി. ഹിന്ദുജ കുടുംബമാണ് ഏഴാം സ്ഥാനത്ത്. 20 ബില്യണാണ് ആസ്തി. ദിലീപ് ഷാംഗ്വി 19 മില്യണ്‍, കുമാര്‍ ബിര്‍ള 17.5 ബില്യണ്‍, ഷാപൂര്‍ മിസ്ത്രി 16,9 ബില്യണ്‍ എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.












Click it and Unblock the Notifications