മുംബൈയില്‍ മുകേഷ് അംബാനിക്ക് പുതിയ മാള്‍, ലക്ഷ്വറി ബ്രാന്‍ഡുകളുടെ നിര, പ്രത്യേകതകള്‍ ഇങ്ങനെ
മുംബൈ: മുകേഷ് അംബാനി മെഗാ പദ്ധതി മുംബൈയില്‍ തരംഗമാകുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രൊജക്ടാണിത്. റീട്ടെയില്‍ മേഖലയില്‍ വന്‍ കുതിപ്പിനാണ് ജിയോ വേള്‍ഡ് പ്ലാസയെന്ന ഈ പദ്ധതിയിലൂടെ മുകേഷ് അംബാനിയും റിലയന്‍സും ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലആഡംബരവും, നൂതനമായ മോഡലുകളും ബ്രാന്‍ഡുകളുമുള്ള ഷോപ്പിംഗ് മാളായി മാറിയിരിക്കുകയാണ് ജിയോ വേള്‍ഡ് പ്ലാസ.
നിരവധി ബ്രാന്‍ഡുകളാണ് മുകേഷ് അംബാനിയെ സമീപിച്ചിരിക്കുന്നത്. ആഡംബര ബ്രാന്‍ഡുകള്‍ ഇവിടെ റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ലക്ഷങ്ങളായി റിലയന്‍സ് വാങ്ങുന്നത്. ആഡംബര വസ്ത്രവ്യാപര കമ്പനികളായ ഗുച്ചി, കാര്‍ട്ടിയര്‍, ലൂയി വുയ്‌തോണ്‍, എന്നിങ്ങനെയുള്ളവര്‍ ഇതിനോടകം ഇവിടെ സ്‌റ്റോറുകള്‍ക്ക് കരാര്‍ ഒപ്പിട്ട് കഴിഞ്ഞു. ഇവരുടെ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ ഇവിടെയുണ്ടാവും.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള റിലയന്‍സിന്റെ ബിസിനസ് സാമ്രാജ്യത്തിലാണ് ഈ മാള്‍ ഉള്ളത്. നിരവധി അന്താരാഷ്ട്ര ലക്ഷ്വറി ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ റീട്ടെയില്‍ മാര്‍ക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് ഇതിനുള്ള വഴിയൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈ വര്‍ഷം അംബാനിയുടെ മാള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. റീട്ടെയില്‍ മേഖലയില്‍ വലിയ വിപ്ലവത്തിനാണ് റിലയന്‍സ് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഇനി ദീപാവലി സീസണ്‍ അടക്കം ആരംഭിക്കാനുണ്ട്. നിരവധി ഉത്സവ സീസണുകള്‍ ഇനി വരാനുണ്ട്. അത് മുന്നില്‍ കണ്ട് വമ്പന്‍ വിദേശബ്രാന്‍ഡുകളാണ് ഇന്ത്യയില്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ നിന്ന് വന്‍ ലാഭം ഉറപ്പിച്ച് പുതിയ ബ്രാന്‍ഡുകളും ഇതോടൊപ്പം വരുന്നുണ്ട്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഈ മാളില്‍ വരുന്ന ഒന്‍പത് വര്‍ഷത്തേക്ക് സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മാസം 40.50 ലക്ഷം രൂപയാണ് ഓരോ സ്‌റ്റോറിനും വാടക. ഏറ്റവും മികച്ച ബ്രാന്‍ഡുകളാണ് ഇക്കൂട്ടത്തിലുള്ളത്. ബര്‍ബറി, ബല്‍ഗാരി, ഡിയോര്‍, ഐഡബ്ല്യുസി ഷാഫ്‌ഹോസന്‍, റിമോവ, റിച്ച്‌മോണ്ട്, കെറിംഗ് പോലുള്ള ആഡംബര ബ്രാന്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്.
കെറിംഗിന് കീഴില്‍ ബലന്‍സിയാഗ, ബോട്ടേഗ വെനെറ്റ, യീവ് സെയിന്റ് ലോറന്റ്, ക്രീഡ്, അലക്‌സാണ്ടര്‍ മക് ക്വീന്‍, പോലുള്ള നിരവധി ഫ്രഞ്ച് ബ്രാന്‍ഡുകളും ഇന്ത്യയിലെ ആദ്യത്തെ മാള്‍ ഔട്ട്‌ലെറ്റാണ് തുറക്കാന്‍ പോകുന്നത്. ജിയോ വേള്‍ഡ് പ്ലാസയിലൂടെയാണ് ഇത് സാധ്യമാകാന്‍ പോകുന്നത്. അതേസമയം ഈ മാള്‍ എന്നാണ് തുറക്കുക എന്ന് മാത്രമാണ് റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല. നവംബറിലോ ഡിസംബറിലോ ഇത് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications