കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിലും ഞെട്ടിച്ച് മുകേഷ് അംബാനി; ഒരു മാസത്തിനിടെ സമാഹരിച്ചത് 1000 കോടി

Google Oneindia Malayalam News

ദില്ലി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകമൊട്ടാകെ നേരിട്ടു കൊണ്ടിരിക്കുന്നത്. തൊഴിലാളികളെ വെട്ടിച്ചുരുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പല കമ്പനികളും ഇതിനോടകം കടന്നു കഴിഞ്ഞു. സമീപ മാസങ്ങളിലൊന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് കാലത്ത് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് പറയാനുള്ളത്.

1000 കോടി

1000 കോടി

കോവിഡ് കാലത്തും 1000 കോടി ഡോളറിലേറെയാണ് മുകേഷ് അംബാനി സമാഹരിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ഡിജിറ്റല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന ജിയോ പ്ലാറ്റ്‌ഫോമിലാണ് വിദേശ നിക്ഷേപം ഉണ്ടായത്. ഒരുമാസത്തിനിടെയാണ് ഇത്രയും വലിയ തുക നിക്ഷേപമായി എത്തിയതെന്നതാണ് ശ്രദ്ധേയം.

കെകെആർ ആന്റ് കമ്പനി

കെകെആർ ആന്റ് കമ്പനി

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ ആന്റ് കമ്പനിയാണ് ഏറ്റവും അവസാനമായി ജിയോയില്‍ നിക്ഷേപിക്കാനെത്തിയത്. 11367 കോടി ഇന്ത്യന്‍ രൂപയാണ് കെകെആര്‍ ജിയോയില്‍ നിക്ഷേപിക്കുന്നത്. ഏഷ്യയിലെ തന്നെ കെകെആറിന്‍റെ ഏറ്റവും വലിയ നിക്ഷേപമാണിത്.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഈ ഇടപാടിലൂടെ ജിയോ പ്ലാറ്റഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായും എന്റർപ്രൈസ് മൂല്യം 5.16 കോടി രൂപയായി ഉയരും. 43574 കോടി രൂപയുടെ നിക്ഷേപം ഫേസ്ബുക്ക് നേരത്തെ ജിയോ പ്ലാറ്റ്ഫോമുകളില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ സില്‍വര്‍ ലേയ്ക്ക് 5,665.75 കോടിയും വിസ്റ്റ ഇക്വീറ്റീസ് 11,357 കോടിയുമാണ് നിക്ഷേപവും നടത്തി.

അഞ്ച് വന്‍കിട കമ്പനികള്‍

അഞ്ച് വന്‍കിട കമ്പനികള്‍

ഇതോടെ അഞ്ച് വന്‍കിട കമ്പനികളില്‍ നിന്നായി 78562 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ പ്ലാറ്റ് ഫോമിലെത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം നിക്ഷേപങ്ങള്‍. അടുത്തവര്‍ഷം മാര്‍ച്ചോടെ റിലയന്‍സിന്‍റെ കടരഹിത കമ്പനിയാക്കി മാറ്റുമെന്നാണ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്.

1,53,132 കോടിരൂപ

1,53,132 കോടിരൂപ

1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത. വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നത്. പെട്രോ കെമിക്കല്‍ ബിസിനസില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ മേഖലയിലേക്കും മുകേഷ് ചുവുമാറ്റം നടത്തുന്നുവെന്ന് വ്യക്തമാണ്.

 സിന്ധ്യയേയും കൂട്ടരേയും വളഞ്ഞിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥിന്‍റെ തന്ത്രം,ബിജെപി വിയര്‍ക്കും സിന്ധ്യയേയും കൂട്ടരേയും വളഞ്ഞിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥിന്‍റെ തന്ത്രം,ബിജെപി വിയര്‍ക്കും

പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്

തൃശൂരിന് ആശ്വാസം; ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, ആറ് പേര്‍ ആശുപത്രി വിട്ടുതൃശൂരിന് ആശ്വാസം; ഇന്ന് ആര്‍ക്കും കൊറോണ രോഗമില്ല, ആറ് പേര്‍ ആശുപത്രി വിട്ടു

English summary
mukesh ambani raises 1000 crore dollar amid lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X