ആലിയ ഭട്ടിന്റെ 150 കോടിയുടെ കമ്പനി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ മകള്‍, ഡീലിന്റെ തുക ഞെട്ടിക്കും!!
മുംബൈ: നടി ആലിയ ഭട്ട് ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടിമാരില്‍ ഒരാളാണ്. അടുത്തിടെ ദേശീയ അവാര്‍ഡ് എല്ലാം ലഭിച്ച് കരിയറിന്റെ അത്യുന്നതിയിലാണ് നടി. ആലിയയുടെ കമ്പനി എഡ് എ മമ്മ വളരെ പ്രശസ്തമാണ്. 150 കോടി മൂല്യമുള്ള കമ്പനിയാണിത്. ഒരിക്കല്‍ കൂടി ഈ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. മുകേഷ് അംബാനിയുടെയും, മകള്‍ ഇഷയുടെയും മേല്‍നോട്ടത്തിലുള്ള കമ്പനിയായ റിലയന്‍സ് റീട്ടെയില്‍ ആലിയയുടെ കമ്പനിയെ ഏറ്റെടുത്തിരിക്കുകയാണ്.
വമ്പന്‍ കരാറിലാണ് ഈ കമ്പനി ഇഷ അംബാനി സ്വന്തമാക്കി. എഡ് എ മമ്മയുടെ 51 ശതമാനം ഓഹരികളാണ് റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയത്. ഇതോടെ കമ്പനിയുടെ നിയന്ത്രണാവകാശം ഇവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ആലിയയുടെ കമ്പനി മെറ്റേണിറ്റി, ബേബി കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന കമ്പനിയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത് ജനപ്രിയമായിരുന്നു. അതേസമയം ആലിയയുടെ ബിസിനസ് സാമ്രാജ്യം കൂടിയാണ് ഇതിലൂടെ വ്യാപിക്കാന്‍ പോകുന്നത്.

ഇരു ബ്രാന്‍ഡുകളും ചേര്‍ന്ന് ലോകത്തിന്റെ പലയിടത്തും ഈ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സഹകരിക്കും. പേഴ്‌സണര്‍ കെയര്‍ ഉല്‍പ്പന്നമായി ഇതിന്റെ ബ്രാന്‍ഡ് ചെയ്യാനും റിലയന്‍സ് റീട്ടെയിലിന് സാധിക്കും. ബേബി ഫര്‍ണിച്ചര്‍, പേരന്റ് ബുക്ക്, ചിള്‍ഡ്രന്‍സ് സ്‌റ്റോറി ബുക്ക്, ആനിമേറ്റഡ് സീരീസ്, എന്നിവയിലേക്ക് ഇതിനെ വളര്‍ത്താനും റിലയന്‍സിന് സാധിക്കും. ഇഷാ അംബാനി തന്നെ പുറത്തിറക്കിയ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.
അതേസമയം ഈ ബിസിനസ് ഡീലിന്റെ വിലയെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ റിലയന്‍സോ ഇഷയോ നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കണോമിക് ടൈംസ് നേരത്തെ ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 300 മുതല്‍ 350 കോടിയുടെ ഇടയിലാണ് ഇതിനായി ചെലവിട്ട തുകയെന്നാണ് സൂചന. 150 കോടിയുടെ മൂല്യമുള്ള ഈ കമ്പനിയിലൂടെ വന്‍ ലാഭമാണ് ആലിയക്ക് ലഭിച്ചിരിക്കുന്നത്.
2020ലാണ് ബേബി കെയര്‍ ബ്രാന്‍ഡ് ആലിയ സ്ഥാപിക്കുന്നത്. ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് ആദ്യത്തെ റീട്ടെയില്‍ ഷോപ്പും കമ്പനി ആരംഭിച്ചിരുന്നു. ഇതെല്ലാം വിജയമായിരുന്നു. നേരത്തെ തന്നെ ഇഷാ അംബാനിയുടെ കമ്പനി ഏറ്റെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.അതേസമയം റിലയന്‍സ് ബിസിനസ് ബ്രാന്‍ഡില്‍ ഏറ്റവുമധികം ലാഭം തരുന്ന കമ്പനിയാണ് ഇഷാ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍. 2.60 ലക്ഷം കോടിയാണ് ഇതിന്റെ മൊത്തം വരുമാനം.
പുതിയ ബ്രാന്‍ഡുകളെ ഇവര്‍ ഏറ്റെടുക്കുന്നുണ്ട്. ഇവയെ റിലയന്‍സിന്റെ ബ്രാന്‍ഡിനോട് ചേര്‍ത്ത് ഇന്ത്യയില്‍ അവയെ പുതിയൊരു വളര്‍ച്ചയിലേക്ക് കൊണ്ടുപോകാനാണ് ഇഷയുടെ കമ്പനി ശ്രമിക്കുന്നത്. നിരവധി വിദേശ ബ്രാന്‍ഡുകളെ ഇത്തരത്തില്‍ ഇഷ അംബാനിയുടെ കമ്പനി ഏറ്റെടുത്ത് കഴിഞ്ഞു. റിലയന്‍സ് ട്രെന്‍ഡിന്റെ ബ്രാന്‍ഡ് മൂല്യവും അതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications