Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ മകളുടെ കല്യാണത്തിന് 100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍, നാല് ദിവസം 'അന്ന സേവ'...

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒറ്റ ഉത്തരമേ ഉള്ളൂ... അത് മുകേഷ് അംബാനി എന്നാണ്. ഓരോ വര്‍ഷവും മുകേഷ് അംബാനിയുടെ സമ്പത്ത് കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെയാണ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം നടക്കാന്‍ പോകുന്നത്. 27 കാരിയായ ഇഷ വിവാഹംം കഴിക്കുന്നത് വ്യവസായിയായ ആനന്ദ് പിരമല്‍ ആണ്. 33 കാരനാണ് ആനന്ദ്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ മകളുടെ വിവാഹം അതിന്റെ ആഡംബരം കൊണ്ട് തന്നെ ആകും ശ്രദ്ധ നേടുക എന്നത് ഉറപ്പാണ്. ഞെട്ടിപ്പിക്കുന്ന ഒരുക്കങ്ങളാണ് നടക്കുന്നത്.

100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

അംബാനിയുടെ മകളുടെ വിവാഹത്തിന് എത്തുക വിവിഐപികളും വന്‍ സെലിബ്രിറ്റികളും ആകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ട. ഇവര്‍ക്ക് എത്താനായി 100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബില്‍ ക്ലിന്റണ്‍ മുതല്‍

ബില്‍ ക്ലിന്റണ്‍ മുതല്‍

ഇഷ അംബാനിയുടെ വിവാഹത്തിന് എത്തുന്ന വിവിഐപികളില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.ബോളിവുഡ് താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും എല്ലാം എത്തുമെന്ന് ഉറപ്പാണ്.

അന്ന സേവ

അന്ന സേവ

വിവാഹത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് ഭക്ഷണ വിതരണവും തുടങ്ങിയിട്ടുണ്ട്. ഉദയ്പൂരില്‍ ഡിസംബര്‍ 7 മുതല്‍ ഡിസംബര്‍ 10 വരെ ആണ് ' അന്ന സേവ'. അയ്യായിരത്തിലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കുക.

ബിയോണ്‍സ് പാടും

ബിയോണ്‍സ് പാടും

വിവാഹാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ പോപ്പ് ഗായികയായ ബിയോണ്‍സിന്‌റെ സംഗീത വിരുന്നും ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പോപ്പ് ഗായികയാണ് ബിയോണ്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+