Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറച്ചത് 108 കിലോ; അംബാനിയുടെ മകന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

മുംബൈ: മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി തടികുറച്ച വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. 70 കിലോ ഭാരമാണ് ആനന്ദ് കുറച്ചതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, 108 കിലോയാണ് ഒറ്റടയടിക്ക് കുറച്ചതെന്ന് ആനന്ദ് തന്നെ പറയുന്നു. തടി കുറച്ചശേഷമുള്ള പുതിയ ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഒറ്റനോട്ടത്തില്‍ ആരും അത്ഭുതപ്പെട്ടുപോകുന്നതാണ് ആനന്ദിന്റെ പഴയതും പുതിയതുമായ ചിത്രങ്ങള്‍. ഞായറാഴ്ച ട്വിറ്ററില്‍ വന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പാക് ഗായകനായിരുന്ന അദ്‌നന്‍ സമിയെപ്പോലെയാണ് ആനന്ദിന്റെ ഭാവപ്പകര്‍ച്ച. പതിനെട്ടുമാസം കൊണ്ടാണ് ആനന്ദ് ഇത്രയും ശരീരഭാരം കുറച്ചതെന്ന് പറയപ്പെടുന്നു.

anantambani

ഭാരം കുറച്ചത് തികച്ചും സുരക്ഷിതവും പ്രകൃതിദത്തവുമായ മാര്‍ഗത്തിലൂടെയാണെന്ന് ആനന്ദ് ഒരു മാധ്യമത്തോട് പറഞ്ഞു. ശരിയായ രീതിയിലുള്ള ഭക്ഷണക്രമത്തിനൊപ്പം ദിവസവും ആറുമണിക്കൂറോളം നീളുന്ന എക്‌സൈര്‍സൈസും ശരീരഭാരം കുറയ്ക്കാന്‍ തുണയായി. 21 കിലോ മീറ്റര്‍ നടത്തം, യോഗ, ശരീരികാഭ്യാസങ്ങള്‍, കാര്‍ഡിയോ എക്‌സൈര്‍സൈസുകള്‍ എന്നിവയാണ് ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യ.

മധുരം തീരെ ഒഴിവാക്കി. വിദഗ്ധര്‍ ചിട്ടപ്പെടുത്തിയ ഭക്ഷണക്രമം പാലിക്കുകയും ചെയ്തതോടെയാണ് ശരീരഭാരം പൊടുന്നനെ കുറഞ്ഞത്. കഠിനാധ്വാനത്തിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് ആനന്ദ് പറയുന്നു. തടി കുറയ്ക്കാന്‍ തനിക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. താനത് തെളിയിച്ചുവെന്നും ആനന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+