കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ൽ രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക മാറി മറിഞ്ഞത് ഇങ്ങനെ, ഒന്നാമൻ അംബാനി തന്നെ

Google Oneindia Malayalam News

ദില്ലി: സമ്പന്നരായ ഇന്ത്യക്കാരുടെ ശരാശരി സമ്പത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞതായി ഹുറന്‍ റിപ്പോര്‍ട്ട് ഇന്ത്യയും ഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് ബുധനാഴ്ച പുറത്തിറക്കിയ ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2019ല്‍ പറയുന്നു. ഈ വര്‍ഷം ചേര്‍ത്ത പുതിയ സമ്പത്ത് ഒഴിവാക്കുകയാണെങ്കില്‍, ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2019 ന്റെ മൊത്തം സമ്പത്തിൽ 3,72,800 കോടി രൂപ കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. പട്ടിക പ്രകാരം, 344 വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഈ വര്‍ഷത്തെ പട്ടികയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് സമ്പത്ത് കുറഞ്ഞു. 112 പേര്‍ 1,000 കോടി രൂപയോളം നേടുന്നതില്‍ പരാജയപ്പെട്ടു. ഇത് കഴിഞ്ഞ വര്‍ഷത്തെ പട്ടികയുടെ പകുതിയോളം വരും.

ഡൊണാൾഡ് ട്രംപിന് കുരുക്ക് മുറുകുന്നു; തെളിവായി ഫോൺ രേഖ, വൈറ്റ് ഹൗസിന് പറ്റിയ അബദ്ധംഡൊണാൾഡ് ട്രംപിന് കുരുക്ക് മുറുകുന്നു; തെളിവായി ഫോൺ രേഖ, വൈറ്റ് ഹൗസിന് പറ്റിയ അബദ്ധം

ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

41 വ്യവസായങ്ങളുള്‍പ്പെടെ 953 വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വര്‍ഷം ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് ശേഖരിച്ചു. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കട്ട് ഓഫ് മിനിമം 1,000 കോടി രൂപയാണ്. ഈ വര്‍ഷത്തെ പട്ടിക 15 ശതമാനം വര്‍ദ്ധിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 122 പേരെ കൂടി ഈ കട്ട് ഓഫ് മാര്‍ക്കില്‍ ഉള്‍പ്പെടുത്തി. 2016 ലെ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉള്‍പ്പെടുത്തിയ വ്യക്തികളുടെ എണ്ണം 181 ശതമാനം ഉയര്‍ന്നു.

mukeshambani

അപ്പോള്‍ ആരാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍?

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 62 കാരനായ മുകേഷ് അംബാനിയാണ് 3,80,700 കോടി രൂപയോടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഇത് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാരിന് കൈമാറിയ ചരിത്രപരമായ ലാഭവിഹിതത്തിന്റെ ഏകദേശം 2.2 ഇരട്ടിയാണ്. അംബാനിയുടെ സമ്പത്ത് വെറും 3 ശതമാനം മാത്രം വളര്‍ന്നപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം 33 ശതമാനം ഉയര്‍ച്ച നേടിയത് ഗൗതം അദാനിയും കുടുംബവുമാണ്. മികച്ച 10 സമ്പന്നരായ ഇന്ത്യക്കാരില്‍ ഏറ്റവും ഉയര്‍ന്ന പുരോഗതി അദാനി ഗ്രൂപ്പ് നേടി. വിപ്രോയിലെ അസിം പ്രേംജി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് പൂനവല്ല എന്നിവരാണ് കഴിഞ്ഞ വര്‍ഷം നേട്ടമുണ്ടാക്കിയ മറ്റുള്ളവര്‍.

സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക അറിയിച്ചു; 2 പേർ ഇക്‌ണോമിക് അഡ്വൈസറി കൗണ്‍സിലിൽ നിന്ന് പുറത്ത്സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്ക അറിയിച്ചു; 2 പേർ ഇക്‌ണോമിക് അഡ്വൈസറി കൗണ്‍സിലിൽ നിന്ന് പുറത്ത്

സമ്പത്തിന്റെ 20 ശതമാനം കുറഞ്ഞെങ്കിലും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ദിലീപ് ഷാങ്വിയും ആദ്യ പത്ത് പട്ടികയില്‍ ഇടംനേടി. സമ്പത്തില്‍ ഇടിവുണ്ടായെങ്കിലും ആഴ്‌സലര്‍ മിത്തലിലെ എല്‍ എന്‍ മിത്തലും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.

English summary
mukesh ambani tops list of richest indian in hurun india rich list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X