ബദ്രിനാഥ് ക്ഷേത്രത്തിൽ മുകേഷ് അംബാനി; സംഭാവനയായി നൽകിയത് കോടികൾ
ഗുരുവായൂർ ക്ഷേത്രത്തിൽ കോടികൾ സംഭവാന ചെയ്തതിന് പിന്നാലെ ബദ്രിനാഥ് ക്ഷേത്രത്തിനും കോടികൾ സംഭവാന നൽകിയ വ്യവസായി മുകേഷ് അംബാനി. അംബാനി ബദ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ബദ്രിനാഥ്,കേദാർനാഥ് ക്ഷേത്രങ്ങളുടെ വികസനത്തിനായി 5 കോടി രൂപ ആണ് സംഭാവനയായി അദ്ദേഹം നൽകിയത്.
ഹെലികോപ്റ്ററിൽ ആയിരുന്നു അംബാനി ക്ഷേത്രത്തിലെത്തിയത്. അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻറ് കിഷോർ പൻവാർ പറഞ്ഞു. മുകേഷ് അംബാനിയുടെ ഒപ്പം അദ്ദേഹത്തിന്ർറെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ് ഉണ്ടായിരുന്നു. ഇരുവരും ബദ്രിനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തു വിട്ടിട്ടുണ്ട്...

സെപ്റ്റംബർ 18 ന് മുകേഷ് അംബാനി കേരളത്തിലും എത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്ദർശനം നടത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ അന്നദാനം ഫണ്ടിലേക്ക് 1.51 കോടി രൂപ മുകേഷ് അംബാനി സംഭാവന നൽകിയിരുന്നു.
സെപ്റ്റംബർ 8 ന് വിനയക ചതുർഥി ദിനത്തിൽ മുംബൈയിലെ പ്രശസ്തനായ ലാൽബാഗ്‌ച രാജയെ മുകേഷ് അംബാനി സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 12 ന് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര പട്ടണത്തിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിലും അംബാനി സന്ദർശനം നടത്തി.
സെപ്റ്റംബർ 15-ന് ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലും മുകേഷ് അംബാനി സന്ദർശനം നടത്തിയിരുന്നു. 1.5 കോടി രൂപയാണ് അന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) മുകേഷ് അംബാനി സംഭാവന നൽകിയത്. അതേസമയം, ഇന്ത്യയിലെ 100 അതി സമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു.
ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ഗൗതം അദാനിയാണ്. മുകേഷ് അംബാനിയെ പിന്തള്ളിക്കൊണ്ടാണ് അദാനി ഇന്ത്യയിൽ ഒന്നാമത് എത്തിയിരിക്കുന്നത്.
2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ടാണ് ആസ്തി വർധിപ്പിച്ചത്. 15,000 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 8,800 കോടി ഡോളർ ആണ്
അംബാനിയുടെ ആസ്തി.












Click it and Unblock the Notifications