മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യന്‍ വേര്‍ഷനുമായി മുകേഷ് അംബാനി, വമ്പന്‍ പ്ലാനുമായി ജിയോ ഫൈബര്‍
ഇന്റര്‍നെറ്റ് ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ മുകേഷ് അംബാനിയുടെ ജിയോ. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ മാതൃകയില്‍ പുത്തന്‍ സേവനമാണ് മുകേഷ് അംബാനി പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വിദൂര മേഖലകളിലേക്ക് പോലും ജിയോ ഫൈബര്‍ കണക്ടിവിറ്റി എത്തിക്കാനാണ് മുകേഷ് അംബാനി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനത്തിലേക്ക് കൂടി കടക്കുകയാണ് ജിയോ.
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് സമാനമായി ജിയോസ്‌പേസ് ഫൈബര്‍ എന്ന പുതിയ സേവനനമാണ് ആരംബിക്കുന്നത്. നേരത്തെ ജിയോ എയര്‍ ഫൈബറും ജിയോ ലോഞ്ച് ചെയ്തിരുന്നു. സാറ്റലൈറ്റിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജിഗാ ഫൈബര്‍ സര്‍വീസാണ് ജിയോസ്‌പേസ് ഫൈബര്‍.രാജ്യത്തെ ഇന്റര്‍നെറ്റ് ലഭിക്കാത്ത ഇടങ്ങളിലേക്ക് ആ സര്‍വീസുകള്‍ ലഭ്യമാക്കാനാണ് അംബാനിയുടെ ജിയോ സ്‌പേസ് ഫൈബറിന്റെ ശ്രമം.

അതേസമയം മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ഈ ഇന്റര്‍നെറ്റ് സര്‍വീസ് ഏത് രീതിയിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാണിച്ച് കൊടുത്തിട്ടുണ്ട്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചായിരുന്നു ഡെമോ. ഇന്ത്യയെ പൂര്‍ണമായും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനുള്ള വിപ്ലവകരമായ തീരുമാനമാണ് ജിയോ ചെയ്യുന്നത്. ഇതുവഴി വേഗത്തിലുള്ള ഇന്റര്‍നെറ്റ് സര്‍വീസ് രാജ്യത്ത് കൊണ്ടുവരാന്‍ കൂടിയാണ് മുകേഷ് അംബാനി ശ്രമിക്കുന്നത്.
അതേസമയം ഓണ്‍ലൈന്‍ റീട്ടെയില്‍, ഫിനാന്‍ഷ്യല്‍ സെക്ടറിലേക്കും മുകേഷ് അംബാനി സ്വന്തം സാമ്രാജ്യം വ്യാപിപ്പിക്കുകയാണ്. കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് റിലയന്‍സ് ലോഞ്ച് ചെയ്യാന്‍ പോകുന്നത്. രാജ്യത്തെ വമ്പന്‍ ബാങ്കുകളുമായി കൈകോര്‍ത്തിരിക്കുകയാണ് റിലയന്‍സ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് പുറത്തിറക്കുകയെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് എസ്ബിഐ കാര്‍ഡുകള്‍ എന്നാണ് ഇവയെ വിളിക്കുക. റിലയന്‍സിന്റെയും എസ്ബിഐയുടെയും സഹകരണത്തോടെയാണ് ഇവ വരുന്നത്. എക്‌സ്‌ക്ലൂസീവായിട്ടുള്ള ഗുണങ്ങള്‍ യൂസര്‍മാര്‍ക്ക് ഈ കാര്‍ഡ് കൊണ്ടുണ്ടാവും. റിലയന്‍സ് റീട്ടെയിലില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വൗച്ചറുകള്‍ വരെ ഈ കാര്‍ഡിന്റെ ഓഫറായി ലഭിക്കും. ജിയോ മാര്‍ട്ട്, അജിയോ, അര്‍ബന്‍ ലാഡര്‍, ട്രെന്‍ഡ്‌സ് എന്നിവയില്‍ ഡിസ്‌കൗണ്ടുകളും ലഭിക്കും.
നേരത്തെ എസ്ബിഐ വെബ് പേജില്‍ ഈ കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴത് നീക്കം ചെയ്തിരിക്കുകയാണ്. ക്രെഡിറ്റ് കാര്‍ഡ് വരുന്നതോടെ ഫിനാന്‍ഷ്യല്‍ സെക്ടറില്‍ മുകേഷ് അംബാനി കരുത്തനാവും. നേരത്തെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ ഇന്‍ഷുറന്‍സിലേക്കും. വായ്പ നല്‍കുന്നതിലേക്കുമെല്ലാം കടന്നിരുന്നു. ഡെബിറ്റ് കാര്‍ഡ് ഓഫറുകളുമായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഉടനെത്തും.












Click it and Unblock the Notifications