Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു... വധു ഈ രത്നവ്യാപാരിയുടെ മകള്‍! ചിത്രങ്ങള്‍ കാണാം

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചം കഴിഞ്ഞു. പ്രമുഖ രത്ന വ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു. ശനിയാഴ്ച ഗോവയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.നേരത്തേ ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരു കുടുംബങ്ങളും തയ്യാറായിരുന്നില്ല.

akashslo

തന്‍റെ മക്കള്‍ക്ക് അവരുടെ ഇഷ്ട പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും താനും മുകേഷും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിത അംബാനി വ്യക്തമാക്കിയിരുന്നെങ്കിലും ശ്ലോകയാണ് വധുവെന്ന് നിത സമ്മതിച്ചിരുന്നില്ല. വിവാഹം ഡിസംബറില്‍ നടക്കുമെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

akash slow 2

രത്നവ്യാപാര കമ്പനിയായി റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറായ റസല്‍മേത്തയുടേയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോകയും ആകാശും ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 വയസുകാരനായ ആകാശ് അംബാനി. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നതില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത.ലണ്ടന്‍ സ്കൂള്‍ ഒാഫ് ഇക്കണോമിക്സില്‍ നിന്ന് നിയമത്തില്‍ പിജി ബിരുദവും ഉണ്ട്. ദീരുബായ് അംബാനി ഇന്‍റര്‍നാഷ്ണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും.ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തില്‍ ആയിരുന്നു. ഇതാണ് വിവാഹത്തില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+