Get Updates
Get notified of breaking news, exclusive insights, and must-see stories!

8ാം ക്ലാസ് പഠനം, ഭാഗ്യം തേടി മുംബൈ യാത്ര; ഷാരൂഖും സല്‍മാനും അറിയുന്ന സഹാനി; ഉപമുഖ്യമന്ത്രി പദം

ബിഹാറില്‍ ഉപമുഖ്യമന്ത്രി പദം നല്‍കുമെന്ന് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മുകേഷ് സഹാനിയാണ് ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെങ്കിലും ഇന്ത്യ സഖ്യം ജയിച്ചാല്‍ സഹാനി ഉപമുഖ്യമന്ത്രിയാകുമെന്നാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തെ വലിയ ദൗത്യം ഏല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും പ്രഖ്യാപിക്കാന്‍ കാരണം എന്താകും?

അവിടെയാണ് മുകേഷ് സഹാനിയുടെ കഴിഞ്ഞകാല യാത്രയും ജനങ്ങള്‍ക്കിടയിലെ സ്വാധീനവും ബിഹാറിലെ ജാതി സമവാക്യങ്ങളും ചര്‍ച്ചയാകുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ മുകേഷ് സഹാനി 19ാം വയസില്‍ സ്വന്തം നാടായ ദര്‍ഭംഗയിലെ സോപോള്‍ ബസാറില്‍ നിന്ന് മുംബൈയിലേക്ക് വണ്ടി കയറി. ഇതോടെയാണ് സഹാനിയുടെ ബന്ധങ്ങള്‍ മാറുന്നത്.

mukesh sahani vip bihar depury cm candidate

രാഷ്ട്രീയം സഹാനിയുടെ ലക്ഷ്യമായിരുന്നില്ല. അത് പിന്നീട് വന്നു ചേര്‍ന്നതാണ്. ഭാഗ്യ പരീക്ഷണത്തിന് മുംബൈയിലേക്ക് വണ്ടികയറുന്ന നിരവധി പേര്‍ അക്കാലത്ത് ബിഹാറിലുണ്ടായിരുന്നു. അതിലൊരാളായി ഒതുങ്ങേണ്ടിയിരുന്ന സഹാനി സെയില്‍സ്മാനായിട്ടാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു ടെലിവിഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ശേഷം സിനിമാ സെറ്റ് ഡിസൈനറായി മാറി.

സിനിമയിലെ പിന്നാമ്പുറങ്ങളെ പറ്റി മനസിലാക്കിയ സഹാനി മുകേഷ് സിനി വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. സിനിമാ സെറ്റ് ഡിസൈന്‍ ആയിരുന്നു കമ്പനിയുടെ ദൗത്യം. ഷാരൂഖ് ഖാന്‍ നായകനായ ദേവദാസ്, സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌റംഗി ബൈജാന്‍ എന്നീ ഹിറ്റ് സിനിമകളുമായി പ്രവര്‍ത്തിച്ചതോടെ ബോളിവുഡിലെ സ്ഥിരം പേരുകാരനായി സഹാനി.

രാഷ്ട്രീയ രംഗത്തേക്ക് സഹാനി എത്തിയത് ഇങ്ങനെ

ഇതോടെ ബിഹാറിലും ഏറെ ചര്‍ച്ചയായി സഹാനി, പ്രത്യേകിച്ച് നിഷാദ് സമുദായത്തിനിടയില്‍. തുടര്‍ന്നാണ് 2010ല്‍ അദ്ദേഹം സഹാനി സമാജ് കല്യാണ്‍ സന്‍സ്ഥ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്. കൂട്ടായ്മയുടെ ഓരോ പരിപാടികളിലും എത്തിയ വലിയ ജനക്കൂട്ടമാണ് രാഷ്ട്രീയ രംഗത്ത് ഇടപെടാന്‍ സഹാനിയെ പ്രേരിപ്പിച്ചത്. അതീവ പിന്നാക്ക വിഭാഗ (ഇബിസി) ത്തില്‍പ്പെട്ട വ്യക്തിയായിരുന്നു സഹാനി. ബിഹാറിലെ വോട്ടര്‍മാരില്‍ 30 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.

ബിഹാറിലെ ജനസംഖ്യയില്‍ 10 ശതമാനത്തോളം വരും നിഷാദ് സമുദായം. നിഷാദ് സമുദായത്തില്‍പ്പെട്ട മല്ല വിഭാഗക്കാരനാണ് സഹാനി. ഞാന്‍ മല്ലയുടെ പുത്രനാണ് എന്നാണ് സഹാനി പലപ്പോഴും പറഞ്ഞിട്ടുള്ളത്. സമുദായത്തിന്റെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ സഹാനിയെ കൂടെ ചേര്‍ക്കാമെന്ന് ആദ്യം മനസിലാക്കിയത് ബിജെപിയാണ്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് വേണ്ടി സഹാനി പ്രചാരണം നടത്തിയിരുന്നു.

സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു

നിഷാദ് സമുദായത്തിന് പട്ടികജാതി പദവി നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2018ല്‍ സഹാനി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി). 2020ലെ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയില്‍ ചേര്‍ന്ന് നാല് സീറ്റില്‍ ജയിക്കുകയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാകുകയും ചെയ്തു. യുപിയില്‍ ബിജെപിക്കെതിരെ മല്‍സരിച്ചതോടെ 2022ല്‍ എന്‍ഡിഎ പുറത്താക്കി. തൊട്ടുപിന്നാലെ മഹാസഖ്യത്തില്‍ ചേര്‍ന്നു.

മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ സഹാനി ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിക്കുന്നത് വലിയ രാഷ്ട്രീയ തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്. കാരണം നിഷാദ് സമുദായം കൂടെ നിന്നാല്‍ പല മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തിന് ജയിക്കാന്‍ സാധിക്കും. സഹാനിയെ കൂടെ ചേര്‍ത്തത് ഇന്ത്യ സഖ്യത്തിന് നേട്ടമാകുമോ എന്ന് നവംബര്‍ 14ന് വോട്ടെണ്ണുമ്പോള്‍ അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+