കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനം താലിബാന്‍ കുറ്റകൃത്യം, രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി!

Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ താലിബാന്‍ നടത്തുന്ന കുറ്റകൃത്യങ്ങളോട് ഉപമിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ദില്ലി നിസ്സാമുദ്ദീനില്‍ വെച്ച് നടന്ന തബ്ലിഗ് ജമാഅത്തിന്റെ അന്താരാഷ്ട്ര സമ്മേളനം ഒരു താലിബാന്‍ കുറ്റകൃത്യത്തിലും കുറഞ്ഞ ഒന്നല്ല എന്നാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയായ നഖ്വി പ്രതികരിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നും നഖ്വി ആവശ്യപ്പെട്ടു.

കൊവിഡ് 19 മഹാമാരി പടരുന്നത് തടയാനുളള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരാണ് ന്യൂനപക്ഷങ്ങള്‍ അടക്കമുളള രാജ്യത്തെ 99 ശതമാനം ജനങ്ങളും എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണയ്ക്ക് എതിരായ പോരാട്ടത്തിന്റെ മത്തിന്റെ കണ്ണിലൂടെ നോക്കിക്കാണരുത് എന്നും നഖ്വി ആവശ്യപ്പെട്ടു.

Corona

രാജ്യം മുഴുവന്‍ കൊറോണയെ തുരത്താന്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ കുറ്റകൃത്യമാണ്. നിയമം മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ദൈവം പോലും പൊറുക്കില്ല. ഇത്തരത്തിലുളള നിരുത്തരവാദപരമായ നടപടികള്‍ കാരണം നിരവധി പേരുടെ ജീവന്‍ അപകടതത്തിലായിരിക്കുകയാണ് എന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. കടുത്ത നടപടി ഇക്കാര്യത്തില്‍ ആവശ്യമാണ്. ഏത് സാഹചര്യത്തില്‍ ആയാലും ഇത്തരം ക്രിമിനല്‍ ഗൂഢാലോചന അനുവദിക്കരുത് എന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ഇത് ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ പ്രശ്‌നമല്ല. മതത്തിന്റെ കണ്ണിലൂടെ ഈ പ്രശ്‌നത്തെ നോക്കിക്കാണരുത്. ഈ സമ്മേളനം നടന്ന സ്ഥലം ഒരു മതത്തിന്റേതാണ് എന്നത് മാത്രമേ ഉളളൂ. അതില്‍ പങ്കെടുത്തവര്‍ക്കാണ് ആദ്യം വൈറസ് ബാധിക്കുക. അത്തരമൊരു നടപടി ആദ്യം സമൂഹത്തേയും തുടര്‍ന്ന് രാജ്യത്തെ തന്നെയും ബാധിക്കും എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; q

രാജ്യത്ത് 1637 പേരിലാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. ഇതുവരെ 38 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 132 ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 386 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.

കൊവിഡ്19: രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രികൊവിഡ്19: രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പൃഥ്വിരാജിനും സംഘത്തിനും രക്ഷയ്‌ക്കെത്തി സുരേഷ് ഗോപി, നിലവിലെ സ്ഥിതി വെളിപ്പെടുത്തി ഫെഫ്ക!പൃഥ്വിരാജിനും സംഘത്തിനും രക്ഷയ്‌ക്കെത്തി സുരേഷ് ഗോപി, നിലവിലെ സ്ഥിതി വെളിപ്പെടുത്തി ഫെഫ്ക!

രോഗികൾ മരിക്കുന്നതിന് ആര് ഉത്തരം പറയും? കർണാടകത്തെ കുടഞ്ഞ് ഹൈക്കോടതി!രോഗികൾ മരിക്കുന്നതിന് ആര് ഉത്തരം പറയും? കർണാടകത്തെ കുടഞ്ഞ് ഹൈക്കോടതി!

'ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി', പിണറായിക്കെതിരെ പിടി തോമസ്!'ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ ഫൂൾ നിരോധിച്ച ഭരണാധികാരി', പിണറായിക്കെതിരെ പിടി തോമസ്!

English summary
Mukhtar Abbas Naqvi called Tablighi congregation a 'Taliban crime'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X