കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. 2009ലെ തിരഞ്ഞെടുപ്പ് സമയത്ത് ചട്ടലംഘനം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് നഖ്വി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒരു വര്‍ഷത്തെ തടവിന് ശിക്ഷ വിധിയ്ക്കുകയും ചെയ്തത്. നഖ്വിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.

നഖ്വി ഉള്‍പ്പടെ 19 പേരാണ് കേസില്‍ പ്രതിചേര്‍ക്കെപ്പട്ടത് . പ്രചാരണ വാഹനം തടഞ്ഞതിന് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിനാണ് നഖ്വിയ്‌ക്കെതിരെ കേസെടുത്തത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷ ആയതിനാല്‍ തന്നെ മന്ത്രി അയോഗ്യനാകില്ല . നഖ്വിയെ കോടതിയില്‍ ഹാജരാക്കുന്വോള്‍ പിന്തുണയുമായി വലിയൊരു സംഘം ബിജെപി പ്രവര്‍ത്തകര്‍ കോടതിയ്ക്ക് പുറത്ത് മുദ്രാവാക്യം മുഴക്കി.

Naqwi

2009ലാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ലഖ്വിയ്‌ക്കെതിരെ കേസെടുക്കുന്നത്. രാംപൂര്‍ ജില്ലിയിലെ പട്വായ് പൊലീസ് സ്റ്റേഷനിലാണ് നഖ്വിയ്‌ക്കെതിരെ പരാതി നല്‍കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയാണ്. തടവ് ശിക്ഷയ്ക്ക് പുറമെ നാലായിരം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധി കേള്‍ക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

English summary
Mukhtar Abbas Naqvi gets one-year jail term for breaching prohibitory orders during 2009 LS polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X