കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്‌നം ആശ്വാസ നടപടി ഉടന്‍: മുക്താര്‍ നഖ്വി

Google Oneindia Malayalam News

ഡല്‍ഹി: പ്രവാസി ഹാജിമാരുടെ പാസ്‌പോര്‍ട്ട് സൗദി ഗവണ്മെന്റിന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവിലെ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വ്യാവസ്ഥകള്‍ പിന്‍വലിച്ച് ആശ്വാസകരമായ രൂപത്തില്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ദുബായ് കെ.എം.സി.സിപ്രസിഡന്റ് പി.കെ അന്‍വര്‍ നഹ എന്നിവര്‍ കേന്ദ്ര ന്യൂനപക്ഷ ഹജ് കാര്യ മന്ത്രി മുക്താര്‍ നഖ്വിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി ഇരുവര്‍ക്കും ഉറപ്പ് നല്‍കി.

യുഎഇയിലെ ആദ്യ ശൈഖ് സായിദ് ചെയര്‍ ഒരുക്കാന്‍ തയ്യാറെടുത്ത് അജ്മാന്‍ വുഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍യുഎഇയിലെ ആദ്യ ശൈഖ് സായിദ് ചെയര്‍ ഒരുക്കാന്‍ തയ്യാറെടുത്ത് അജ്മാന്‍ വുഡ്‌ലെം പാര്‍ക്ക് സ്‌കൂള്‍

മെയ് 15നാണ് ഹാജിമാരുടെ പാസ്‌പോര്‍ട്ട് സൗദി ഭരണകൂടത്തിന് സിസ്റ്റം വഴി സമര്‍പ്പിക്കേണ്ടത്. ഇതനുസരിച്ച് ഏപ്രില്‍ 15 നുള്ളില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹജ്ജ് കമ്മിറ്റി ഫെബ്രുവരി 1ന് സര്‍ക്കുലര്‍ ഇറക്കിയത്. ഹജ്ജ് കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ മടങ്ങിയെത്തുക സെപ്റ്റംബര്‍ പത്തിനനാണ്. ഫലത്തില്‍ പ്രവാസി ഹാജിമാരുടെ പാസ്‌പോര്‍ട്ട് സെപ്റ്റംബര്‍ 25ന് മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. ഏതാണ്ട് അഞ്ച് മാസത്തോളം പാസ്‌പോര്‍ട്ട് കൈയ്യിലില്ലാത്തത് മൂലം ഹജ് കഴിഞ്ഞ് കൃത്യസമയത്ത് തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെ നിരവധി ഹാജിമാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇവരുടെ ജീവനോപാധിയെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ അടിയന്തിര ഇപെടല്‍ ഉണ്ടാകണമെന്ന് ഇരുവരും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

cats

പ്രമുഖ സുപ്രിം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ തയാറാക്കിയ വിശദമായ പരാതി സംഘം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു. ഇവരുടെ പാസ്‌പോര്‍ട്ടില്‍ വിസ ക്യാന്‍സല്‍ ചെയ്ത്, എന്‍ട്രി ചെയ്ത ശേഷം തിരികെ നല്‍കുന്ന വിധം ക്രമീകരിക്കണമെന്നും സി.കെ സുബൈറും, പി.കെ അന്‍വര്‍ നഹയും മുക്താര്‍ അബ്ബാസ് നഖ്വിയോട് ആവശ്യപ്പെട്ടു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന ഈ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയതിന് അദ്ദേഹം അനുമോദിച്ചു. ഉന്നതതല യോഗം ഉടന്‍ വിളിച്ച് കൂട്ടി അടിയന്തിരമായി പരിഹാരം കാണുമെന്ന് അദ്ദേഹം ഇരുവര്‍ക്കും ഉറപ്പ് നല്‍കി.

മഅദനിയുടെ ജീവന്‍ രക്ഷിക്കണം; പ്രവാസി സംഘടനമഅദനിയുടെ ജീവന്‍ രക്ഷിക്കണം; പ്രവാസി സംഘടന

English summary
Mukhtar Naqvi; Nri Haji's travel difficulties to be solved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X