കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ട്വിസ്റ്റ്: അമിത് ഷായുടെ മോഹം പൊലിയും? ചാണക്യന്‍ ബിജെപി വിട്ടേക്കും... മമത പക്ഷത്തേക്ക്?

Google Oneindia Malayalam News

കൊല്‍ക്കത്ത: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളില്‍ ബിജെപി കാര്യമായ ചര്‍ച്ച ആയിരുന്നില്ല. ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ അടുത്തിടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ബിജെപി നിര്‍ണായക ശക്തിയായി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി. ഇന്ന് തൃണമൂലും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഇതിനെല്ലാം കാരണം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് ബിജെപിയിലെത്തിയതാണ്.

എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുകയാണ്. മുകുള്‍ റോയ് ബിജെപിയുമായി ഉടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ രാഷ്്രടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വാര്‍ത്ത. അമിതി ഷായുടെ മോഹം പൊലിയുമോ? വിശദാംശങ്ങള്‍ ഇങ്ങനെ...

അമിത് ഷായുടെ പ്രത്യേക നിര്‍ദേശം

അമിത് ഷായുടെ പ്രത്യേക നിര്‍ദേശം

മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രധാന ശക്തിയായി മാറുന്നതില്‍ ചെറുതല്ലാത്ത പങ്ക് മുകുള്‍ റോയിക്കുണ്ട്. മമതയുമായി ഉടക്കി അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് ബിജെപി മുന്നേറ്റം തുടങ്ങിയത്. അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുകുള്‍ റോയിയെ ബിജെപിയിലെത്തിച്ചത്.

തിരഞ്ഞെടുപ്പ് അടുക്കുന്നു

തിരഞ്ഞെടുപ്പ് അടുക്കുന്നു

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളില്‍. ബിജെപി അധികാരം പിടിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വാദം. അതിനിടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ ചാണക്യനായ മുകുള്‍ റോയി പാര്‍ട്ടിയുമായി അകലുന്നത്. ബിജെപി നേതാക്കള്‍ക്ക് അദ്ദേഹം അനഭിമതനായിട്ടുണ്ട്.

ഒത്തുപോകാന്‍ സാധിക്കില്ല

ഒത്തുപോകാന്‍ സാധിക്കില്ല

മുകുള്‍ റോയിയുടെ നിലപാടുകളുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുകുള്‍ റോയ് ബിജെപി ഓഫീസിലെത്താറില്ല. ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിര്‍ണായക ചര്‍ച്ച നടന്നപ്പോഴും മുകുള്‍ റോയ് പങ്കെടുത്തില്ല.

Recommended Video

cmsvideo
Rahul Gandhi's warnings to Narendra Modi | Oneindia Malayalam
ദില്ലി യോഗത്തില്‍ പ്രമുഖര്‍

ദില്ലി യോഗത്തില്‍ പ്രമുഖര്‍

ബംഗാളിലെ ബിജെപി നേതൃത്വവും അമിത് ഷാ, ജെപി നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും പങ്കെടുത്ത യോഗം ദില്ലിയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടന്നിരുന്നു. വ്യാഴാഴ്ചയാണ് യോഗം അവസാനിച്ചത്. മുകുള്‍ റോയ് ഈ വേളയില്‍ ദില്ലിയിലുണ്ടായിരുന്നു. പക്ഷേ അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.

മുന്നേറ്റത്തിന് പിന്നില്‍

മുന്നേറ്റത്തിന് പിന്നില്‍

ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ് മുകുള്‍ റോയ്. 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. രണ്ടില്‍ നിന്ന് 18 ലേക്ക് സീറ്റുകള്‍ ഉയര്‍ന്നു. തൃണമൂലിന്റെ പല സീറ്റുകളും പിടിച്ചടക്കി. ഇതിന് പിന്നിലെ നിര്‍ണായക ശക്തി മുകുള്‍ റോയ് ആയിരുന്നു.

മുകുള്‍ റോയ് ബിജെപി വിട്ടേക്കും

മുകുള്‍ റോയ് ബിജെപി വിട്ടേക്കും

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുകുള്‍ റോയ് അകലുന്നത് ബിജെപിക്ക് തിരിച്ചടിയാകും. ബംഗാള്‍ ബിജെപി നേതാക്കളും മുകുള്‍ റോയിയും തമ്മിലുള്ള ഭിന്നതയാണ് ഇതിന് കാരണം. മുകുള്‍ റോയ് ബിജെപി വിട്ടേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അത്ര കാര്യമാക്കാനില്ല

അത്ര കാര്യമാക്കാനില്ല

ദില്ലിയിലെ യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയ് കൊല്‍ക്കത്തയിലേക്ക് തിരിച്ചത് അത്ര കാര്യമാക്കാനില്ലെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രതികരണം. അദ്ദേഹത്തിന് കണ്ണിന് അസുഖമായിരുന്നുവെന്നും ഘോഷ് പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര നിസാരമല്ലെന്നാണ് മറ്റു നേതാക്കളുടെ അടക്കം പറച്ചില്‍.

അമിത് ഷാ പുകഴ്ത്താന്‍ കാരണം

അമിത് ഷാ പുകഴ്ത്താന്‍ കാരണം

2017ലാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. 2018ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിര്‍ണായക നീക്കം നടത്തി ബിജെപിയെ മുന്നിലെത്തിച്ചത് മുകുള്‍ റോയ് ആണ്. മുകുള്‍ റോയിയുടെ പ്രവര്‍ത്തനത്തെ അമിത് ഷാ പുകഴ്ത്തുകയും ചെയ്തിരുന്നു.

വിവാദത്തിന് കാരണം

വിവാദത്തിന് കാരണം

ഒട്ടേറെ തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനെല്ലാം കാരണം മുകുള്‍ റോയ് ആയിരുന്നു. 107 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ് പ്രഖ്യാപിക്കുകയും ചെയ്തു. അമിത് ഷാ ഈ പ്രഖ്യാപനം ആവര്‍ത്തിച്ചിരുന്നു. തൃണമൂല്‍ എംഎല്‍എ മുനീറുല്‍ ഇസ്ലാമിനെ ബിജെപിയില്‍ എത്തിച്ചതു മുതലാണ് വിവാദം തുടങ്ങിയത്.

ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരും വന്നില്ല

ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരും വന്നില്ല

ബിജെപിയുടെ പ്രതിഛായ നഷ്ടപ്പെടുത്തുകയാണ് മുകുള്‍ റോയ് ചെയ്യുന്നതെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മുനീറുല്‍ ഇസ്ലാമിനെ ബിജെപിയില്‍ ചേര്‍ത്തതിലുള്ള അതൃപ്തി സംസ്ഥാന അധ്യക്ഷന്‍ പരസ്യമാക്കുകയും ചെയ്തു. 107 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റോയ് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. ആരും ബിജെപിയിലെത്തിയില്ല.

ആര്‍എസ്എസിനും അതൃപ്തി

ആര്‍എസ്എസിനും അതൃപ്തി

തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ ചില നേതാക്കള്‍ അടുത്തിടെ തിരിച്ച് തൃണമൂലില്‍ ചേര്‍ന്നു. ബിജെപിയില്‍ നിന്ന് പലരും രാജിവച്ചു. എന്നാല്‍ ഈ വിഷയങ്ങളില്‍ മുകുള്‍ റോയ് നിലവില്‍ ഇടപെടുന്നില്ല. ഇതെല്ലാം മുകുള്‍ റോയ് ബിജെപിയില്‍ നിന്ന് അകലുന്നുവെന്ന സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുകുള്‍ റോയിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ടത്രെ.

 മൂന്നിടത്തും തോറ്റു

മൂന്നിടത്തും തോറ്റു

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗാളില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. മൂന്നിലും ബിജെപി ജയിക്കുമെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്നിടത്തും തോല്‍ക്കുകയാണ് ചെയ്തത്. മുകുള്‍ റോയിക്ക് കേന്ദ്രമന്ത്രി പദവി നല്‍കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ മന്ത്രിയാക്കിയിട്ടില്ല.

കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ്

കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ്

മുകുള്‍ റോയ് ബിജെപി വിടുമെന്നാണ് നിലവിലെ സൂചനകള്‍. ഭാവി നീക്കം എന്താണെന്ന് വ്യക്തമല്ല. മമതയ്‌ക്കൊപ്പം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ മുകുള്‍ റോയിയോ തൃണമൂല്‍ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടില്ല. അതിനിടെ നാരദ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ഉദ്യോഗസ്ഥര്‍ മുകുള്‍ റോയിക്ക് കഴിഞ്ഞദിവസം നോട്ടീസ് നല്‍കി.

English summary
Mukul Roy Keeps distance From BJP; Likely to re-join to the TMC- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X