കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലില്‍ തിരിച്ചെത്തി.... മുകുള്‍ റോയിക്ക് പുതിയ പദവി വരുന്നു, മമതയുടെ വിശ്വസ്തനാവും

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് വന്‍ റോള്‍ ഒരുങ്ങുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ വന്‍ പദവി ലഭിക്കുമെന്നാണ് സൂചന. ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നാണ് സൂചന. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ടുപോയതെന്ന് മമത കരുതുന്നു. അതാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ കാരണം. മമതയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണത്തിന് മുകുള്‍ റോയ് തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.

1

അതേസമയം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ ഓരോ നീക്കങ്ങളും. അഭിഷേക് ബാനര്‍ജിയെ ദേശീയ തലത്തിലെ നീക്കങ്ങള്‍ക്കായിട്ടാണ് മമത ഉപയോഗിക്കുന്നത്. മുകുള്‍ റോയ് സംസ്ഥാന തലത്തില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. യുപി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിനും മമത ശ്രമിക്കുന്നുണ്ട്. യുപിയില്‍ അഖിലേഷ് യാദവുമായി സഖ്യത്തിന് മുകുള്‍ റോയിയും അഭിഷേക് ബാനര്‍ജിയും നേതൃത്വം നല്‍കുമെന്നാണ് സൂചന.

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

ബിജെപിയില്‍ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമായിരുന്നു മുകുള്‍ റോയ് വഹിച്ചിരുന്നത്. നേരത്തെ ടിഎംസിയിലെ രണ്ടാമനായിരുന്നു മുകുള്‍ റോയ്. അഭിഷേകിന് കൂടുതല്‍ അധികാരം മമത നല്‍കിയതിനെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്. നേരത്തെ തൃണമൂലിലേക്ക് മുകുള്‍ റോയ് മടങ്ങിയപ്പോള്‍ മകന്‍ ശുഭ്രാന്‍ഷു റോയിയും കൂടെ പോന്നിരുന്നു. അതേസമയം ബിജെപിയുടെ സുപ്രധാന ശക്തി കൂടിയായിരുന്നു മുകുള്‍ റോയ്. സുവേന്ദു അധികാരിയില്‍ കൂടുതല്‍ അധികാരങ്ങള്‍ പോകുന്നത് അറിഞ്ഞാണ് മുകുള്‍ റോയ് ബിജെപി വിട്ടത്.

തൃണമൂലിലെ പ്രമുഖ നേതാക്കളെ കളം മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു മുകുള്‍ റോയ്. ഇനി പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുക. ബിജെപിക്കെതിരെ നിര്‍ണായക ശക്തികളെ ഒന്നിപ്പിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. അതേസമയം പാര്‍ട്ടി വിട്ടവരെ ഒന്നും ഇനി തിരിച്ചുവേണ്ട എന്ന നിലപാടിലാണ് മമത ബാനര്‍ജി. ഇവര്‍ ആവശ്യ സമയത്ത് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിവരാണെന് നിലപാടിലാണ് മമത. രജിബ് ബാനര്‍ജി അടക്കം ടിഎംസിയിലേക്ക് വരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മമത പച്ചക്കൊടി കാണിച്ചിട്ടില്ല.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
mukul roy may get new role in tmc he may appointed as national vice president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X