കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്‍എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ രാജിക്കൊരുങ്ങുകയാണ്. നേരത്തെ ബിജെപിയിലെത്തിയ മുകുള്‍ റോയിയുടെ മകന്‍ സുബ്രാംശു ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഇയാള്‍ക്കൊപ്പം തൃണമൂലിന്റെ രണ്ട് എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്.

1

ബംഗാളില്‍ മമതയുടെ തേരോട്ടത്തിന് നേതൃത്വം നല്‍കിയ നേതാവായിരുന്നു മുകുള്‍ റോയ്. എന്നാല്‍ പാര്‍ട്ടി വിട്ടതോടെ തൃണമൂലിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മുകുള്‍ റോയിയാണ്. സംസ്ഥാനത്ത് 18 സീറ്റുകളാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയത്. അതേസമയം മുകുള്‍ റോയ് തന്റെ മകനെയും വിമത എംഎല്‍എമാരെയും കൊണ്ട് ദില്ലിയിലെത്തിയെന്നാണ് സൂചന.

തൃണമൂല്‍ എംഎല്‍എമാരായ ഷില്‍ബദ്ര ദത്ത, സുനില്‍ സിംഗ് എന്നിവരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരും. നേരത്തെ മുകുള്‍ റോയിയുടെ മകനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എനിക്ക് ഇനി സമാധാനം ശ്വാസം വിടാന്‍. തൃണമൂലിലെ പലരും ശ്വാസം മുട്ടിയാണ് ജീവിക്കുന്നതെന്നും സുഭ്രാംശു റോയ് പറഞ്ഞിരുന്നു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിലെ നിരവധി പേര്‍ പാര്‍ട്ടി വിടുമെന്ന് റോയ് പറയുന്നു. തന്നെ വ്യാജ കേസില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്ന് പിതാവ് മുകള്‍ റോയ് പറഞ്ഞിരുന്നു. അതല്ലെങ്കില്‍ അവര്‍ ആക്രമിക്കുമായിരുന്നു. ഞാന്‍ ബിജെപിയില്‍ ചേരുന്ന കാര്യം ഇതോടെ തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ തനിക്ക് ബഹുമാനം ലഭിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ ബംഗാളില്‍ സമാധാനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും സുഭ്രാംശു പറഞ്ഞു.

മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളിമഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി

English summary
mukul roys son and two tmc leaders will join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X