കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ട്വിസ്റ്റ്, അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കും; പോര് ഉറപ്പിച്ചു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വന്‍ ട്വിസ്റ്റ്. സീനിയര്‍ നേതാവ് മുകുള്‍ വാസ്‌നിക്കും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. ഇതോടെ ത്രികോണ പോരാട്ടം ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശ് കോണ്‍ഗ്രസ് ഇതിനിടെ ദിഗ് വിജയ് സിംഗിനും കേരള ഘടകം ശശി തരൂരിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം മുറുകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

1

നാളെ തന്നെ മുകുള്‍ വാസ്‌നിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗാന്ധി കുടുംബം വാസ്‌നിക്കിനോട് മത്സരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി വാസ്‌നിക് ആയിരിക്കുമെന്നും ഇതോടെ ഉറപ്പായി.

1

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു മുകുള്‍ വാസ്‌നിക്ക്. എന്നാല്‍ ഇടക്കാലത്ത് ജി23 ഗ്രൂപ്പുമായി അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. പുതിയ അധ്യക്ഷന് വേണ്ടി വാദിച്ച കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഗാന്ധി കുടുംബത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അതുതന്നെയാണ് ഗെലോട്ട് പോയെങ്കിലും വാസ്‌നിക്കിനെ പരിഗണിക്കാന്‍ സോണിയയെയും രാഹുലിനെയും പ്രേരിപ്പിച്ചത്. എന്നാല്‍ പരസ്യമായ പിന്തുണയല്ല, മറിച്ച് അനൗദ്യോഗിക പിന്തുണയാണിത്. പക്ഷേ ഇത് ജയസാധ്യത വര്‍ധിപ്പിക്കുന്നതാണ്.

2

ഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടുംഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടും

നേരത്തെ ഗാന്ധി കുടുംബവുമായി അടുപ്പമുള്ള മുതിര്‍ന്ന നേതാവ് പവന്‍കുമാര്‍ ബന്‍സല്‍ ഒരു സെറ്റ് പത്രിക വാങ്ങിയിരുന്നു. ആ പത്രിക മുകുള്‍ വാസ്‌നിക്കിന്റെ പേരില്‍ സമര്‍പ്പിക്കപ്പെടാനാണ് സാധ്യത. ഒക്ടോബര്‍ എട്ടിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി. അതുവരെ കോണ്‍ഗ്രസിലെ നാടകീയ രംഗങ്ങള്‍ തുടരാനുള്ള സാധ്യതയുണ്ട്. നേരത്തെ രാജ്യസഭാ സീറ്റും മുകുള്‍ വാസ്‌നിക്കിന് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. നേരത്തെ തന്നെ എകെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട് വാസ്‌നിക്ക്. അശോക് ഗെലോട്ടുമായി ഒരു കൂടിക്കാഴ്ച്ചയും നടക്കുന്നുണ്ട്.

3

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

തൂരിനെയോ ദിഗ് വിജയ് സിംഗിനെയോ പോലെയുള്ള നേതാവല്ല വാസ്‌നിക്ക്. വളരെ ഒതുങ്ങി കഴിയുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. തരൂരും സിംഗും പൊതുമധ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാക്കളാണ്. എന്നാല്‍ സോണിയക്കും രാഹുലിനും ആവശ്യം വാസ്‌നിക്കിനെ പോലൊരു നേതാവിനെയാണ്. ദിഗ് വിജയ് സിംഗിനെ പോലൊരു നേതാവ് വേണ്ടെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയ വിവാദങ്ങളുടെ പ്രശ്‌നങ്ങളുടെയും കൂത്തരങ്ങാണ് ദിഗ് വിജയ് സിംഗിനുള്ളതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസിന് താങ്ങാനാവില്ലെന്ന് നേതാക്കള്‍ പറയുന്നു

English summary
mukul wasnik will contest to congress president post, gandhi's gave him the permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X