Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലു കോണ്‍ഗ്രസിന്റെ ചെരുപ്പ് നക്കുന്നു: മുലായം

ലഖ്‌നൊ: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസിന്റെ കാല് നക്കുകയാണ് എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ജയിലില്‍ നിന്നും ഇറങ്ങിയ ലാലു പ്രസാദ് യാദവ് നേരെ മുസാഫിര്‍ നഗറിലേക്കാണ് വന്നത്. മുസാഫിര്‍ നഗര്‍ കലാപം വെച്ച് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെയും ആര്‍ ജെ ഡിയുടെയും ശ്രമം - മുലായം കുറ്റപ്പെടുത്തി.

ബി ജെ പിയോയും നരേന്ദ്രമോഡിയോടുമുള്ള തന്റെ നിലപാട് മുലായം തിരുത്തിയതും ശ്രദ്ധേയമായി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡി തരംഗം ഉണ്ടാകുമെന്ന് മുലായം സിംഗ് യാദവ് തുറന്നുസമ്മതിച്ചു. മുപ്പതോ നാല്‍പതോ സീറ്റുകള്‍ ബി ജെ പി കൂടുതലായി നേടും. 1999 ലെ തിരഞ്ഞെടുപ്പിലേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ബി ജെ പിക്ക് കഴിയും.

mulayam

എന്നാല്‍ കേന്ദ്രത്തില്‍ ബി ജെ പി ഭരണത്തിലെത്താന്‍ സാധ്യത കുറവാണ് എന്നും മുലായം നിരീക്ഷിച്ചു. കോണ്‍ഗ്രസിന്റെ പരാജയം കനത്തതായിരിക്കും. മൂന്നാം മുന്നണി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. ടി വിയിലും ഗുജറാത്തിലും മാത്രമാണ് നരേന്ദ്ര മോഡിയെ കാണാനുള്ളത് എന്നായിരുന്നു മുലായം നേരത്തെ പറഞ്ഞിരുന്നത്.

മുസാഫിര്‍ നഗര്‍ കലാപത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ നിരവധി കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സര്‍ക്കാറുകള്‍ പ്രവര്‍ത്തിച്ചതിനെക്കാള്‍ നന്നായി കലാപം നിയന്ത്രിക്കാന്‍ ഉത്തര്‍ പ്രദേശിലെ എസ് പി സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും മുലായം സിംഗ് യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+