മോദി തന്നെ അനുകരിക്കുന്നു: മുലായം സിംഗ് യാദവ്
ലക്നൗ: നരേന്ദ്ര മോദിക്കെതിരെ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് രംഗത്ത്. നരേന്ദ്ര മോദി തന്നെ കോപ്പി അടിച്ചു എന്ന പരാതിയുമായാണ് അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. ഗ്രാമങ്ങള്‍ ദത്തെടുക്കുകയും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന മോദി തന്നെ കോപ്പിയടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 1990ല്‍ താന്തുടങ്ങി വച്ച പദ്ധതിയാണ് ഇതെന്ന് ലക്നൗവില്‍ മുലായം ആരോപിച്ചു.
മോദി ഈ പദ്ധതി അനുകരിക്കുന്നതിനു മുന്‍പ് ഇന്ത്യയില്‍ ഉള്ള പട്ടിണി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 1990ല്‍ വീടുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നത് താന്‍ നടപ്പാക്കിയതാണ്. ഈ പദ്ധതി തന്റേതാണെന്നാണ് മോദി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതായാല്‍ മാലിന്യം തനിയെ ഇല്ലാതാകുമെന്നും മുലായം പറഞ്ഞു.

മന്ത്രിമാരും എംഎല്‍എമാരും കുറഞ്ഞത് രണ്ട് ഗ്രാമങ്ങളെങ്കിലും ദത്തെടുക്കണമെന്നും അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ നിങ്ങളുടെ ചുമതല കാണാന്‍ സാധിക്കുകയുള്ളൂ എന്നും മുലായം പറഞ്ഞു. നിങ്ങളുടെ പ്രദേശത്ത് നിങ്ങള്‍ ജോലി ചെയ്യുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുമെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ നല്ലതാണ്. അയല്‍ രാജ്യങ്ങളും ആയി എപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. മോദി എത്ര രാജ്യങ്ങളും ആയി ബന്ധം സ്ഥാപിച്ചു എന്നും അദ്ദേഹം ആരഞ്ഞു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications