പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണം: മുലായം
ലഖ്നൊ: പാര്‍ലമെന്റില്‍ ഇംഗ്ലീഷ് നിരോധിക്കണമെന്ന് അഭിനവ മൂന്നാം മുന്നണിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ മുലായം സിംഗ് യാദവ്. സഭാനടപടികള്‍ക്കിടെ എം പിമാര്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായത്തിനെ ചൊടിപ്പിച്ചത്.
വികസിത രാജ്യങ്ങളില്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് മാതൃഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കാട്ടിയായിരുന്നു മുലായം ഇംഗ്ലീഷ് പ്രസംഗങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഹിന്ദിയെ പരിരക്ഷിക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും മുലായം സിംഗ് പറഞ്ഞു.

ഹിന്ദിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യത്തെ നേതാക്കള്‍ക്ക് ഇരട്ടത്താപ്പാണ്. അവര്‍ ഹിന്ദിയില്‍ വോട്ടുചോദിക്കും. ജയിച്ചുകഴിഞ്ഞ് പാര്‍ലമെന്റിലെത്തിയാല്‍ പിന്നെ ഇംഗ്ലീഷിലേ സംസാരിക്കൂ - മുലായത്തിന് പരാതി തീരുന്നില്ല. ഇംഗ്ലീഷ് എന്ന ഭാഷയ്ക്ക് താന്‍ എതിരായത് കൊണ്ടല്ല ഇക്കാര്യം പറയുന്നത് എന്ന് വിശദീകരിക്കാനും മുലായം സിംഗ് യാദവ് മറന്നില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ ഹിന്ദിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. അതാത് പ്രാദേശിക ഭാഷകള്‍ക്കൊപ്പം ഹിന്ദിയെ സജീവമാക്കി നിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഹിന്ദി സേവാ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം തന്നെ ചൈനയെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. ചൈനയെ ഒരുകാലത്തും വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന് മുലായം നല്കുന്ന മുന്നറിയിപ്പ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications