കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!

Google Oneindia Malayalam News

ദില്ലി: സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തില്‍ നിന്ന് കൂടുതല്‍ അകന്ന് മുലായം സിംഗ് യാദവ്. സഹോദരന്‍ ശിവപാല്‍ യാദവുമായി അദ്ദേഹം അടുക്കുന്നുവെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ അഖിലേഷ് നിയന്ത്രണമേറ്റെടുത്തതും മായാവതിയുമായുള്ള സഖ്യവും തന്റെ അനുവാദത്തോടെയല്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിനും രാഹുലിനൊപ്പം ചേരാനാണ് അദ്ദേഹം ഒരുങ്ങുന്നത്.

മുസഫര്‍നഗര്‍ അടക്കുള്ള ജാതി, മത വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ എസ്പിയുടെ വോട്ടുബാങ്കിനെ പിളര്‍ത്താനുള്ള ഒരുക്കങ്ങളാണ് മുലായം നടത്തുന്നത്. അപര്‍ണ യാദവിന്റെ പിന്തുണയും മുലായത്തിനുണ്ട്. അതേസമയം ബിജെപിയെ പുകഴ്ത്തിയത് അഖിലേഷിനെ ഭയപ്പെടുത്താനാണെന്ന വിശദീകരണവും മുലായം നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഇതോടെ വിമത ശല്യം പ്രതിപക്ഷ ഐക്യത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ്.

മുലായം വിമത പക്ഷത്തേക്ക്

മുലായം വിമത പക്ഷത്തേക്ക്

മുലായത്തിന്റെ മാറ്റം പെട്ടെന്നായിരുന്നു. എസ്പി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ അഖിലേഷ് സമാജ് വാദി പാര്‍ട്ടിയെ തകര്‍ക്കുകയാണെന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി ചേരാന്‍ മുലായം ഒരുങ്ങുന്നത്. അതേസമയം രണ്ടുപേരുടെ ഇടപെടലും ഇതില്‍ നിര്‍ണായകമായിരിക്കുകയാണ്. ശിവപാല്‍ യാദവിന്റെയും അപര്‍ണാ യാദവിന്റെയും സമ്മര്‍ദവും ഇതിന് പിന്നിലുണ്ട്. ഇതോടെ യാദവ് വോട്ടുകളില്‍ വലിയ ഭിന്നിപ്പുണ്ടാവുമെന്നാണ് സൂചന.

മായാവതിക്ക് വോട്ടില്ല

മായാവതിക്ക് വോട്ടില്ല

എസ്പിയുടെ ഒരു വോട്ടുപോലും ബിഎസ്പിക്ക് കിട്ടാന്‍ അനുവദിക്കില്ലെന്നാണ് മുലായത്തിന്റെ നിലപാട്. പ്രാദേശിക് തലത്തില്‍ എസ്പിയുടെ പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരുമായി ഉണ്ടാക്കുന്ന സംഘര്‍ഷത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് മുലായം. അഖിലേഷ് യാദവിനുള്ള തുറന്ന വെല്ലുവിളിയാണ്. അതേസമയം ബിജെപി ഇതില്‍ നേട്ടമുണ്ടാക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടല്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

മുസഫര്‍നഗറില്‍ പോരാട്ടം

മുസഫര്‍നഗറില്‍ പോരാട്ടം

മുസഫര്‍നഗര്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നത്. ആര്‍എല്‍ഡിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനാണ് ശ്രമം. ഇവിടെ എസ്പിക്കും ബിഎസ്പിക്കും ഒരുപോലെ സ്വാധീനമുണ്ട്. പശ്ചിമ യുപിയിലാണ് മുസഫര്‍നഗര്‍. ഇവിടെ എസ്പിയുടെ വോട്ട് കോണ്‍ഗ്രസിലേക്ക് ചോര്‍ത്താനാണ് മുലായത്തിന്റെ ശ്രമം. അതേസമയം ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ അവര്‍ക്ക് സീറ്റ് നല്‍കാനാണ് തീരുമാനം. മുസഫര്‍നഗറില്‍ മഹാസഖ്യം വീണാല്‍ മുസ്ലീം കോട്ടകളില്‍ ഇവര്‍ക്ക് തിരിച്ചടിയുണ്ടാവും.

എന്തുകൊണ്ട് മുസഫര്‍നഗര്‍

എന്തുകൊണ്ട് മുസഫര്‍നഗര്‍

ആര്‍എല്‍ഡി എസ്പിക്കൊപ്പം നിന്നാല്‍ മുസ്ലീങ്ങളും ദളിതുകളും ഒപ്പം ജാട്ടുകളും ഒന്നിക്കും. ഇത് വമ്പന്‍ ജയം അവര്‍ക്ക് സമ്മാനിക്കും. മറിച്ച് അവര്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കില്‍ അവര്‍ക്കായിരിക്കും ഗുണം. ആര്‍എല്‍ഡി ഒപ്പം നിന്നില്ലെങ്കില്‍ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇവിടെ ജയിക്കുന്നവര്‍ക്ക് പശ്ചിമ യുപിയിലെ എല്ലാ മണ്ഡലങ്ങളിലും മേല്‍ക്കൈ നേടാനാവും. എല്ലാ തവണയും ഈ രീതിയിലാണ ്തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകാറുള്ളത്. 2014ല്‍ ആര്‍എല്‍ഡിയുടെ പിന്തുണ ഉണ്ടായിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. പക്ഷേ ഇത്തവണ മുലായം നിര്‍ണായക ഘടകമാകും.

പ്രിയങ്ക ഇഫക്ട്

പ്രിയങ്ക ഇഫക്ട്

പ്രിയങ്കാ ഗാന്ധിയുടെ വരവാണ് യുപി രാഷ്ട്രീയത്തെയും മുലായത്തെയും സ്വാധീനിച്ചിരിക്കുന്നത്. പ്രിയങ്കയ്ക്ക് ഗ്രാമീണ മേഖലയിലും മുസ്ലീം, ദളിത് വിഭാഗങ്ങള്‍ക്കിടയിലും വര്‍ധിച്ച് വരുന്ന സ്വീകാര്യത അപര്‍ണ യാദവാണ് മുലായത്തെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ അനൗദ്യോഗിക ചര്‍ച്ചയും മുലായം ആരംഭിച്ചിട്ടുണ്ട്. അപര്‍ണ യാദവ് അടുത്ത ദിവസം തന്നെ പ്രിയങ്കയെ കാണുന്നുണ്ട്. മെയിന്‍പുരിയില്‍ മുലായം സിംഗിന്റെ വിജയം ഉറപ്പാക്കാന്‍ പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും.

അഖിലേഷിന് മുന്നറിയിപ്പ്

അഖിലേഷിന് മുന്നറിയിപ്പ്

അഖിലേഷ് പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുന്നു എന്ന് പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. പ്രധാനമായും പ്രവര്‍ത്തകരോട് സൂചിപ്പിക്കാതെ അദ്ദേഹം തീരുമാനങ്ങളെടുക്കുന്നു എന്ന് പരാതിയുണ്ട്. അതേസമയം ദളിത്-മുസ്ലീം വോട്ടര്‍മാര്‍ അഖിലേഷില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അഖിലേഷിന്റെ തീരുമാനങ്ങള്‍ മായാവതിക്ക് ഗുണകരമാണെന്ന് ഇവര്‍ പറയുന്നു. ബിഎസ്പി ഇതിലൂടെ ശക്തിപ്പെടുമെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയുള്ളതെന്നും മുലായം അനുഭാവികള്‍ പറയുന്നു.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രതിച്ഛായ ഗുണം ചെയ്യും. മുസഫര്‍നഗറില്‍ കര്‍ഷക വോട്ടുകളാണ് പ്രധാനം. അവര്‍ ഹിന്ദു മുസ്ലീം വോട്ടുകളായി ഭിന്നിച്ച് കിടക്കുകയാണ്. രാഹുലിന് ഹിന്ദുക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ഇപ്പോഴുണ്ട്. മുസ്ലീങ്ങളുടെ വോട്ടുകള്‍ മുലായം ഭിന്നിക്കും. അതേസമയം മുലായത്തിന്റെ വിമത ഭീഷണി ബിജെപിക്ക് നേട്ടമായി മാറുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അഖിലേഷ് മത്സരിക്കുന്ന കനൗജില്‍ ഇത്തവണ വോട്ടുകള്‍ മാറി മറിയുമെന്ന ഉറപ്പ് മുലായം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധികോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധി

English summary
mulayam singh may split sp votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X