മുലായം സിങ് യാദവിന് ദേഹാസ്വാസ്ഥ്യം; വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗുഡ്ഗാവ്: സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് വീണ്ടും ആശുപത്രിയില്‍. ശാരീരിക തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞാഴ്ച ലഖ്നൗവിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുലായത്തെ ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.

തിങ്കളാഴ്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുലായത്തെ ലഖ്നൗവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പഞ്ചസാരയുടെ അളവില്‍ വന്ന വ്യതിയാനമാണ് ക്ഷീണം വരാന്‍ കാരണമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിലെ പുരോഗതി ആശുപത്രി വൃത്തങ്ങള്‍ പുറത്തുവിട്ടില്ല.
തിങ്കളാഴ്ച മുലായത്തിന്റെ വിക്രമാദിത്യ മാര്‍ഗ് എന്ന വീട്ടിലെത്തിയ യോഗിയെ മുന്‍ മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും അമ്മാവന് ശിവപാല്‍ യാദവും ചേര്‍ന്ന് സ്വീകരിച്ചു. മറ്റു എസ്പി നേതാക്കളും മുലായത്തിന്റെ വീട്ടിലെത്തിയിരുന്നു. മുലായം സിങ് യാദവിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ യോഗി, ഈ വര്‍ഷം നടന്ന കുംഭമേളയെ കുറിച്ചുള്ള പുസ്തകം സമ്മാനിച്ചാണ് മടങ്ങിയത്.
ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എസ്പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എസ്പിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ പിഴവ് സംഭവിച്ചുവെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. പാര്‍ട്ടി വിട്ടുപോയ എല്ലാ നേതാക്കളെയും തിരിച്ചുകൊണ്ടുവരണമെന്ന് മുലായം സിങ് അഖിലേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേഷും അമ്മാവന് ശിവപാല്‍ യാദവും വീണ്ടും ഒരുമിക്കുമെന്നാണ് സൂചന.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications