തോല്‍വിക്ക് കാരണം മുലായം കണ്ടെത്തി!അച്ഛനും മകനും തമ്മിലടിച്ചതല്ല!പഴി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും
ചല് മോദി, ചല് മോദി എന്ന് പറഞ്ഞ് ബിജെപി ഉത്തര്‍പ്രദേശിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുലായം പറയുന്നു. അങ്ങനെ ജനങ്ങള്‍ ബിജെപിക്കൊപ്പം പോയെന്നും മുലായം.
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയില്‍ മാധ്യമങ്ങളെയും ജനങ്ങളെയും പഴിച്ച് മുലായം സിങ് യാദവ്. അഖിലേഷ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എടുത്തു കാണിക്കുന്നതിന് പകരം മാധ്യമങ്ങള്‍ കുടുംബ വഴക്കിനെ എടുത്തു കാണിക്കുകയാണ് ചെയ്തതെന്ന് മുലായം പറയുന്നു.
ചല് മോദി, ചല് മോദി എന്ന് പറഞ്ഞ് ബിജെപി ഉത്തര്‍പ്രദേശിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുലായം പറയുന്നു. അങ്ങനെ ജനങ്ങള്‍ ബിജെപിക്കൊപ്പം പോയെന്നും മുലായം.

മാധ്യമങ്ങള്‍ എസ്പിയിലെ കുടുംബ വഴക്കിനാണ് പ്രാധാന്യം നല്‍കിയത്. എസ്പി ഭരണകാലത്തെ അരാജകത്വം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ മറ്റ് പാര്‍ട്ടികളിലെ അരാജകത്വവും ഉയര്‍ത്തിക്കാട്ടേണ്ടി വരുമായിരുന്നു- മുലായം പറയുന്നു.
തിരഞ്ഞെടുപ്പില്‍ എസ്പിക്ക് 47 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പാര്‍ട്ടി നേതാവെന്ന തന്റെ പദവി അര്ഥമില്ലാതായിരിക്കുകയാണെന്നും മുലായം പറയുന്നു. പാര്‍ട്ടിയുടെയും ജനങ്ങളുടെയും താത്പര്യം അനുസരിച്ചായിരിക്കും തന്റെ അടുത്ത ചുവടുവയ്പ്പെന്നും മുലായം പറയുന്നു.
അതേസമയം മുലായത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. എസ്പിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ മുലായത്തിന് സാധിച്ചിട്ടില്ലെന്ന് ബിജെപി പറഞ്ഞു. ജനങ്ങളുടെ വിവേകത്തെ മുലായം സംശയിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി. 2014ല്‍ ബിജെപി വിജയിച്ചപ്പോഴും മുലായം സമാന പ്രതികരണം നടത്തിയതായി ബിജെപി പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications