കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനുവേണ്ടി മുലായം പ്രചരണത്തിനിറങ്ങും; എസ്പിക്ക് വിജയം ഉറപ്പെന്ന് അഖിലേഷ്

പ്രചാരണത്തിനിറങ്ങില്ലെന്ന് സമാജ്വാദ് പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് പറഞ്ഞിരുന്നു. ഈ വാക്കുകളെയാണ് മകന്‍ അഖിലേഷ് യാദവ് തള്ളിയിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

ലക്‌നൗ: കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനായി മുലായം സിങ് പ്രചരണത്തിനിറങ്ങുമെന്ന് മകന്‍ അഖിലേഷ് യാദവ്. പ്രചാരണത്തിനിറങ്ങില്ലെന്ന് സമാജ്വാദ് പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് പറഞ്ഞിരുന്നു. ഈ വാക്കുകളെയാണ് മകന്‍ അഖിലേഷ് യാദവ് തള്ളിയിരിക്കുന്നത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് മുലായം സിങിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മുലായത്തിന്റെ നിലപാട് തെല്ലും വില കല്‍പ്പിക്കാതെയാണ് അഖിലേഷ് യാദവ് സഖ്യമുണ്ടാതക്കിയതും സംയുക്ത പ്രചരണം ആരംഭിച്ചത്. ഒറ്റക്ക് മല്‍സരിച്ചാലും സമാജ്‌വാദി പാര്‍ട്ടി വിജയിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും ഉറപ്പുള്ളതാക്കാന്‍ കോണ്‍ഗ്രസ് സഖ്യം സഹായിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Mulayam Singh Yadav

അദ്ദേഹം ഉറപ്പായും ഞങ്ങളുടെ സംയുക്ത പ്രചാരണത്തിനെത്തും. എസ്പിക്ക് വിജയം ഉറപ്പാണ്, ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മികച്ചതാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ തരത്തിലും പുരോഗമനത്തിന്റെ പാതയിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ കഴിഞ്ഞെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. 300 സീറ്റുകളിലധികം കോണ്‍ഗ്രസ് എസ്പി സഖ്യം ഉത്തര്‍പ്രദേശില്‍ പിടിക്കുമെന്ന് ആദ്യ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും പറഞ്ഞിരുന്നു.

English summary
A day after Samajwadi Party patriarch Mulayam Singh Yadav spoke out against the party’s alliance with the Congress in Uttar Pradesh, Chief Minister Akhilesh Yadav, speaking to news channel NDTV, expressed confidence in the party winning the assembly elections alone, but added that an alliance will “firm up the verdict”. On Sunday, Mulayam ruled out campaigning for the alliance and blamed the SP for conceding ground to the Congress by giving them 105 seats as part of the seat-sharing agreement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X