Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ മകന് ഇംഗ്ലണ്ടില്‍ പഠിക്കാം..മുലായത്തിന്റെ മകന് ലംബോര്‍ഗിനി ഓടിക്കാന്‍ പാടില്ലേ..?!

ലംബോര്‍ഗിനി സ്വന്തമായുള്ള മുലായത്തിന്റെ മകനെതിരെ വിമര്‍ശനങ്ങള്‍..

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത തീരാനുള്ള ലക്ഷണങ്ങളൊന്നും കാണാനില്ല. സംഖ്യങ്ങള്‍ സംബന്ധിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംബന്ധിച്ചും ഊഹോപോഹങ്ങളും വാര്‍ത്തകളും ഏറെ വരുന്നുണ്ട് താനും.

എന്നാല്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ വാര്‍ത്തകളില്‍ നിറയുന്നത് മുലായം സിംഗ് യാദവിന്റെ ഇളയമകനായ പ്രതീക് യാദവാണ്. പ്രതീകിന്റെ കോടികള്‍ വിലയുള്ള ലംബോര്‍ഗിനിയാണ് താരം.

സൈക്കിളിന് അടി

മുലായവും മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വേണ്ടി ആഞ്ഞുപിടിച്ച് ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെയാണ് രാഷ്ട്രീയത്തിലില്ലാത്ത ഇളയ മകനും ആഢംബര കാറും വാര്‍ത്തയാവുന്നത്.

ലംബോർഗിനിയുമായി മകൻ

മുലായത്തിന്റെ രണ്ടാം വിവാഹത്തിലെ മകനാണ് പ്രതീക് യാദവ്. പ്രതീക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. ലംബോര്‍ഗിനിക്കൊപ്പം പ്രതീക് പോസ് ചെയ്യുന്ന ചിത്രമാണിത്.

വില കോടികൾ

2 മുതല്‍ 5 കോടി വരെ വില വരുന്നതാണ് പ്രതീകിന്റെ ലംബോര്‍ഗിനി. ബ്ലൂ ബോള്‍ട്ടെന്നാണ് ചിത്രത്തില്‍ കാറിനെ പ്രതീക് വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രൗണിയെന്ന് പട്ടിക്കുട്ടിയും ചിത്രത്തിലുണ്ട്.

ജിം മുതലാളി

രാഷ്ട്രീയത്തില്‍ തീരെ താത്പര്യമില്ലാത്ത പ്രതീക് ജിം നടത്തുകയാണ്. പിതാവ് മുലായം തന്നെയാണ് ഈ ജിം ഉദ്ഘാടനം ചെയ്തതും. പ്രതീകിന്റെ ആഢംബര ഭ്രമം നേരത്തെ തന്നെ പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുകള്‍ ഉണ്ടാക്കിയിരുന്നു.

പാർട്ടി സോഷ്യലിസ്റ്റല്ലേ..

ഒരു രാഷ്ട്രീയക്കാരന്റെ മകന്‍ ലംബോര്‍ഗി ഉപയോഗിക്കുന്നു എന്നതില്‍ തെറ്റെന്താണ് എന്ന് ചോദിക്കുന്നവരുണ്ടാവും. പക്ഷേ പ്രതീകിന്റെ അച്ഛന്‍ മുലായം സിംഗ് യാദവ് ആണെന്നതും പാര്‍ട്ടി സമാജ് വാദി ആണെന്നതുമാണ് വിഷയം.

ആഢംബരം ശരിയാണോ

സമാജ് വാദി എന്ന വാക്കിന്റെ അര്‍ത്ഥം സോഷ്യലിസറ്റ് എന്നാണല്ലോ. ആ സ്ഥിതിക്ക് ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ മകന്‍ തന്നെ ഇത്തരത്തില്‍ കോടികളുടെ ആഢംബരം കാണിക്കുന്നത് ശരിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

രാഷ്ട്രീയത്തിൽ താൽപര്യമില്ല

അച്ഛനെയോ സഹോദരനെയോ പോലെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാത്തയാണ് പ്രതീക് യാദവ്. പ്രതീകിന്റെ ഇഷ്ടങ്ങള്‍ കാര്‍ റേസ്, ബോഡി ബില്‍ഡിംഗ് ഒക്കെയാണ്. മുലായത്തിന്റെ രണ്ടാം ഭാര്യയും പ്രതീകിന്റെ അമ്മയുമായ സാധന ഗുപ്തയ്ക്ക് മകനെ രാഷ്ട്രീയത്തിലിറക്കാന്‍ ആഗ്രഹവുമുണ്ട്.

ടിക്കറ്റ് കിട്ടാൻ നീക്കം നടത്തി

2012ല്‍ പ്രതീകിന് 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലക്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍ ബഹളമുണ്ടാക്കിയത് വാര്‍ത്തയായിരുന്നു. എന്നാലാ തിരഞ്ഞെടുപ്പില്‍ പ്രതീകിനെ മുലായം പരിഗണിച്ചില്ല.

അപർണ ചെറിയ പുള്ളിയല്ല

എന്നാല്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ അങ്ങനെയല്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട് അപര്‍ണ. ലക്‌നൗ കണ്ടോണ്‍മെന്റ് സീറ്റിലാണ് അപര്‍ണ മത്സരിക്കുന്നത്. അഖിലേഷ് യാദവിനെതിരെ ശിവപാല്‍ പക്ഷം ഉയര്‍ത്തിക്കാട്ടുന്നത് അപര്‍ണയെ ആണ്.

കുടുംബ രാഷ്ട്രീയം

അഖിലേഷ് യാദവും മുലായവും തമ്മിലടി തുടങ്ങിയപ്പോള്‍ യാദവ് കുടുംബത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരാണ് അപര്‍ണയുടേത്. മുലായത്തിന്റെ മറ്റൊരു മരുമകളായ ഡിംപിള്‍ യാദവ് ലോകസഭ എംപിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+