കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പിണക്കം മറന്ന് മുലായവും അഖിലേഷും.... ബിജെപി വിരുദ്ധ സഖ്യം ശക്തിപ്പെടുന്നു!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പിണക്കം പ്രതിപക്ഷ ഐക്യം തകര്‍ക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടി. മുലായം സിംഗ് യാദവും അഖിലേഷ് യാദവും ഒരുവേദിയില്‍ ഒത്തുച്ചേര്‍ന്നത് ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. മുലായം എസ്പി വിട്ട് ശിവ്പാല്‍ യാദവിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.

അതേസമയം ഉത്തര്‍പ്രദേശില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള വരവാണ് മുലായത്തിന്റേതെന്നാണ് സൂചന. ഇത് അഖിലേഷിനെ കൂടുതല്‍ കരുത്തനാക്കുകയും ചെയ്യും. യോഗി സര്‍ക്കാരിനെതിരെ വമ്പന്‍ വിമര്‍ശനങ്ങളാണ് നേരത്തെ മുലായം ഉന്നയിച്ചിരുന്നത്. തന്റെ പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങള്‍ ദില്ലിയിലേക്ക് വ്യാപിപ്പിക്കാനാണ് മുലായത്തിന്റെ നീക്കം. ഇത് ബിജെപിക്ക് കൂടുതല്‍ തിരിച്ചടി നല്‍കും.

മുലായം സജീവ രാഷ്ട്രീയത്തിലേക്ക്

മുലായം സജീവ രാഷ്ട്രീയത്തിലേക്ക്

അഖിലേഷ് യാദവ് പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്തതോടെ നിശബ്ദനായിരുന്നു മുലായം. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരുക്കങ്ങള്‍ വേണ്ടിയാണ് അദ്ദേഹം തിരിച്ചുവന്നതെന്നാണ് സൂചന. സമാജ്‌വാദി പാര്‍ട്ടി ദില്ലിയിലെ ജന്തര്‍മന്ദറില്‍ നടത്തുന്ന ജനാധിപത്യത്തെ രക്ഷിക്കുക എന്ന പേരില്‍ നടത്തിയ സൈക്കിള്‍ യാത്രയ്ക്കിടെയാണ് അദ്ദേഹം പ്രവര്‍ത്തകരെ കാണാനെത്തിയത്.

 ഒപ്പം അഖിലേഷും

ഒപ്പം അഖിലേഷും

വെറുതെ അങ്ങ് വന്നതായിരുന്നില്ല മുലായം. കൂടെ മകന്‍ അഖിലേഷ് യാദവുമുണ്ടായിരുന്നു. ഇതോടെ മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ വാദങ്ങളാണ് പൊളിഞ്ഞടുങ്ങിയത്. മുലായം തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും അദ്ദേഹത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ശിവപാലിന്റെ വാദം. എന്നാല്‍ അഖിലേഷുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുലായത്തിന്റെ വരവ്. ലോക്‌സഭയില്‍ മികച്ച പ്രകടനം പാര്‍ട്ടി നടത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

യുവാക്കളോട് ആഹ്വാനം

യുവാക്കളോട് ആഹ്വാനം

ദില്ലിയില്‍ തുടങ്ങാനിരുന്ന റാലി ഗാസിയാബാദില്‍ നിന്നാണ് അഖിലേഷ് ആരംഭിച്ചത്. കൂടുതല്‍ യുവാക്കളോട് പാര്‍ട്ടിയിലേക്ക് കടന്നുവരാന്‍ മുലായം സിംഗ് ആഹ്വാനം ചെയ്തു. അവര്‍ക്ക് മാത്രമേ രാഷ്ട്രീയത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് പാവപ്പെട്ടവരെയും പിന്നോക്ക വിഭാഗത്തെയും സഹായിക്കാനാവും. തന്റെ പാര്‍ട്ടിക്ക് ഒരിക്കലും വയസ്സാകരുതെന്നാണ് ആഗ്രഹം. അതിന് യുവാക്കളുടെ സേവനമാണ് വേണ്ടതെന്നും മുലായം പറഞ്ഞു.

 ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

മുലായത്തിന്റെ വരവ് ബിജെപി വിരുദ്ധ സഖ്യത്തെ ശക്തമാക്കും. മായാവതിയും മുലായവും ഒരുവേദിയില്‍ വന്നാല്‍ അത് ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളും തൂത്തുവാരുന്നതിലേക്ക് നയിക്കും. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉത്തര്‍പ്രദേശിലും ദില്ലിയിലും ഉണ്ട്. മോദി സര്‍ക്കാരിനെ പോലെ കള്ളം പറയാനോ പൊള്ളയായ വാഗ്ദാനങ്ങളോ സമാജ്‌വാദി പാര്‍ട്ടി നല്‍കില്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്നവരാണ് തങ്ങളെന്നും മുലായം പറഞ്ഞു.

 അഴിമതി പാര്‍ട്ടി

അഴിമതി പാര്‍ട്ടി

ബിജെപിയെ അഖിലേഷും മുലായവും ചേര്‍ന്ന് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. റാഫേല്‍ അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്റ് സമിതിയെ നിയമിക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. യുവാക്കള്‍ക്ക് തൊഴിലില്ല. ജിഎസ്ടിയും നോട്ടുനിരോധനവും ജനത്തിന്റെ നടിവൊടിച്ചിരിക്കുകയാണ്. എന്നാല്‍ മോദി പറയുന്നത് ജനങ്ങള്‍ പക്കോഡ കട തുടങ്ങണമെന്നാണ്. ഇതിന് ജനങ്ങള്‍ തിരിച്ചടി നല്‍കും. യുവാക്കള്‍ മോദിയുടെ കള്ളത്തരം മനസ്സിലാക്കിയെന്നും അഖിലേഷ് പറഞ്ഞു.

രാഹുലിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിതീഷിന്റെ സഹായി... അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്രാഹുലിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ നിതീഷിന്റെ സഹായി... അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്

നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

English summary
mulayam stands with son akhilesh in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X