കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടികള്‍ക്ക് ബലാത്സംഗം ചെയ്യാമെന്ന് മുലായം

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ആണ്‍കുട്ടികള്‍ക്ക് തെറ്റ് പറ്റാം, അതിന് അവരെ തൂക്കിക്കൊല്ലേണ്ടതുണ്ടോ എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്. ശക്തിമില്‍സ് ബലാത്സഗ കേസില്‍ പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെതിരെയായിരുന്നു മുലായത്തിന്റെ വാക്കുകള്‍.

ബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിനെതിരെ രംഗത്തെത്തുന്ന ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് മുലായം സിങ്. തെറ്റായ പരാതികള്‍ നല്‍കുന്ന സ്ത്രീകളെ ശിക്ഷിക്കാനുള്ള നിയമനിര്‍മാണം നടത്തുമെന്നും മുലായം സിങ് പ്രസംഗത്തില്‍ പറഞ്ഞു. മൊറാദാബാദില്‍ സമാജ് വാദി പാര്‍ട്ടിയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

mulayam-singh-yadav

മുംബൈ ശക്തിമില്‍സില്‍ രണ്ട് സ്ത്രീകളാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസില്‍ മൂന്ന് യുവാക്കളെ കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മുലായത്തിന്റെ പ്രസംഗത്തിന്റെ സാരാംശം ഇങ്ങനെയാണ്...

-തന്നെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി മൊഴി നല്‍കുന്നു. പാവം ആണ്‍കുട്ടികളെ പോലീസ് പിടിക്കുന്നു. ഒടുവില്‍ അവരെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു. ബലാത്സംഗത്തിന് ശരിക്കും വധശിക്ഷ നല്‍കണോ. ആണ്‍കുട്ടികളാകുമ്പോള്‍ അവര്‍ തെറ്റുകള്‍ ചെയ്യും-

ബലാത്സംഗത്തിനെതിരെയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായും മുലായം ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരക്കാനുള്ള നിയമ നിര്‍മാണം നടത്തുമെന്ന് മുലായംസിങ് തന്റെ പ്രസംഗത്തില്‍ പറയുന്നു.

സംഭവം എന്തായാലും വലിയ വിവാദമായിട്ടുണ്ട്. വനിത സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വവും കിരണ്‍ ബേദിയും ഒക്കെ പ്രതികരണവുമായി ഇറങ്ങിയിട്ടുണ്ട്. വനിത കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതിയും നല്‍കിയിട്ടുണ്ട്.

English summary
Mulayam's shocker on rape: 'Boys make mistakes, why hang them?'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X