മുല്ലപ്പെരിയാർ വിഷയം: പരിശോധന നടത്തും: ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണം - കേന്ദ്ര സർക്കാർ
ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം നിർദ്ദേശിച്ചത്. ഡാമിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ അതോറിറ്റി പരിശോധന നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീംകോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം കേരളത്തിനായി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേരളം കോടതിയിൽ വ്യക്തമാക്കി.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചത്. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിക്കുന്ന വിവിധ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റി പരിശോധിക്കും. നിലവിൽ ഡാമിന്റെ ബലപ്പെടുത്തൽ നടക്കില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും സാധ്യമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയായിരുന്നു.
കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തിരുന്നു. ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്. അതിനാല്‍ തന്നെ മുല്ലപ്പെരിയാർ ഡാം വിഷയവും അതോറിറ്റിക്ക് വിടണമെന്നാണ് ഐശ്വര്യ ഭാട്ടി വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ തമിഴ്നാട് സർക്കാരും സുപ്രീം കോടതിയും പിന്തുണച്ചിരുന്നു. എന്നാൽ, മുല്ലപെരിയാർ ഡാമിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകാൻ സാധിക്കില്ലെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. സുരക്ഷ പരിശോധിക്കാൻ വിദഗ്ദർ വേണം എന്ന കേരളത്തിന്റെ ആവശ്യത്തിലും തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധർ വേണമെന്ന് കേരളം ആവിശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തളളുകയാണ് ചെയ്തത്. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ച നടത്തി നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് കോടതിയുടെ ഈ നിർദ്ദേശ പ്രകാരം കേരളവും തമിഴ്നാടും ചർച്ച നടത്തി. ചർച്ചയിലെ വിവിധ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, മേൽനോട്ട സമിതിയിൽ അടക്കം സമവായത്തിൽ എത്താൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ഇക്കാര്യം സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു.
മുല്ലപെരിയാർ അണക്കെട്ടിന്റെ പൂർണമായ അധികാരം ഒരിക്കലും മേൽനോട്ട സമിതിക്ക് നൽകാൻ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. എന്നാൽ, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിങ്ങനെയുളള സാങ്കേതിക വിഷയങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാമെന്നാണ് കേരളത്തിന്റെ നിലപാട്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് മേൽനോട്ട സമിതി പ്രാധാന്യം നൽകണം എന്നും കേരളം പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് ഡാം പരിശോധിപ്പിക്കണം.
അണക്കെട്ടിലെ സുരക്ഷ വിലയിരുത്തണം എന്നിങ്ങനെയുളള ആവശ്യം കേരളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യത്തോട് തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അണക്കെട്ട് ബലപ്പെടുത്തുന്നതിലേക്ക് മേൽനോട്ട സമിതി നടപടി സ്വീകരിക്കണം എന്ന തമിഴ്നാടിന്റെ ആവശ്യം പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളവും കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള പല കാര്യങ്ങളിൽ സമവായത്തിലെത്താൻ ഇരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications