മുല്ലപെരിയാർ വിഷയം: കേരളത്തിന്റെ ആവിശ്യങ്ങളോട് തമിഴ്നാടിന് വിയോജിപ്പ്; സമവായത്തിൽ എത്തിയില്ല
ഇടുക്കി: സുപ്രീംകോടതി ഇന്ന് പരിഗണിച്ച മുല്ലപ്പെരിയാർ വിഷയം സമവായത്തിൽ എത്തിയില്ല. ഡാമിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകാൻ സാധിക്കില്ലെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. സുരക്ഷ പരിശോധിക്കാൻ വിദഗ്ദർ വേണം എന്ന കേരളത്തിന്റെ ആവശ്യത്തിലും തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിലെ വിവിധ ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നത്. ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ വിദഗ്ധർ വേണമെന്ന് കേരളം ആവിശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യത്തിൽ തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ച നടത്തി നിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കോടതിയുടെ ഈ നിർദ്ദേശ പ്രകാരം കേരളവും തമിഴ്നാടും ചർച്ച നടത്തി. ചർച്ചയിലെ വിവിധ നിർദ്ദേശങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. എന്നാൽ, മേൽനോട്ട സമിതിയിൽ അടക്കം സമവായത്തിൽ എത്താൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ഇക്കാര്യം സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു.
മുല്ലപെരിയാർ അണക്കെട്ടിന്റെ പൂർണമായ അധികാരം ഒരിക്കലും മേൽനോട്ട സമിതിക്ക് നൽകാൻ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. എന്നാൽ, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിങ്ങനെയുളള സാങ്കേതിക വിഷയങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാമെന്നാണ് കേരളത്തിന്റെ നിലപാട്. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് മേൽനോട്ട സമിതി പ്രാധാന്യം നൽകണം എന്നും കേരളം പറഞ്ഞു.
അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് ഡാം പരിശോധിപ്പിക്കണം. അണക്കെട്ടിലെ സുരക്ഷ വിലയിരുത്തണം എന്നിങ്ങനെയുളള ആവശ്യം കേരളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ, കേരളത്തിന്റെ ഈ ആവശ്യത്തോട് തമിഴ്നാട് വിയോജിപ്പ് പ്രകടിപ്പിച്ചു. അണക്കെട്ട് ബലപ്പെടുത്തുന്നതിലേക്ക് മേൽനോട്ട സമിതി നടപടി സ്വീകരിക്കണം എന്ന തമിഴ്നാടിന്റെ ആവശ്യം പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് കേരളവും കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിലുള്ള പല കാര്യങ്ങളിൽ സമവായത്തിലെത്താൻ ഇരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.
പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നത്. ഇക്കാര്യം തമിഴ്നാട് കോടതിയെ അറിയിച്ചു. എന്നാൽ പുതിയ അണക്കെട്ട് എന്ന തീരുമാനത്തിലേക്ക് പോകാൻ കഴിയില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. നിലവിലുള്ള അണക്കെട്ടിനെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കുക. എന്നാൽ മേൽനോട്ട സമിതിയിൽ സാങ്കേതിക അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പുനർ സംഘടിപ്പിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും അനുകൂലിച്ചു.












Click it and Unblock the Notifications