Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേബി ഡാം ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല; സുപ്രീം കോടതിയില്‍ കടുത്തനിലപാടുമായി തമിഴ്‌നാട്

ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ സുപ്രീം കോടതിയില്‍ കടുത്ത നിലപാട് സ്വീകരിച്ച് തമിഴ്‌നാട്. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം കേരളം തടസപ്പെടുത്തിയെന്ന് തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. മുല്ലപ്പെരിയാറില്‍ ജലനിരുപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന ആവശ്യവും തമിഴ്‌നാട് മുന്നോട്ടുവച്ചിട്ടുണ്ട്. കേസ് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നാണ് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്ന വാദം. ഇപ്പോള്‍ കേരളം മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികള്‍ മുല്ലപ്പെരിയാര്‍ ഡാമിന് ഇല്ലെന്നും തമിഴ്‌നാട് പറയുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നത് വഴി ജലനിരപ്പ് 152 അടി വരെ എത്തിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍കര്‍വ് സുപ്രീം കോടതിയും അംഗീകരിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

kerala

ബേബി ഡാമിലെ മരം മുറിക്കാന്‍ കേരള സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പിന്നീടുണ്ടായ വിവാദങ്ങളൊന്നും പരാമര്‍ശിക്കുന്നില്ല. അതേസമയം, ഈ വിഷയത്തില്‍ കോടതി എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ മരം മുറി വിവാദവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കേരളത്തില്‍ നടന്നത്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് മരം മുറിക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍, ചാനല്‍ വാര്‍ത്ത കണ്ടപ്പോഴാണ് വകുപ്പ് മന്ത്രി ഇത് സംബന്ധിച്ച് വിവരമറിഞ്ഞതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് ജല വിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് മരം മുറിച്ച് മാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനം വകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്. വിവാദമായതിന് പിന്നാലെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു .

അതേ സമയം, ബേബി ഡാമിലെ മരം മുറിക്കുന്നതിന്റെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തെഴുതിയിരുന്നു. ഈ കത്തിന് ശേഷമാണ് കേരളത്തിലെ വനം മന്ത്രി അടക്കമുള്ളവര്‍ ഉത്തരവിനെ കുറിച്ച് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+