കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത കണ്ട സ്വപ്നം വെറുതെയായി, മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് തിരിച്ചടി

Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ഡാമിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ വിന്യസിയ്ക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കില്‍ പുനപരിശോധനാഹര്‍ജി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് ഥാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ഹര്‍ജി പിന്‍വലിച്ചു. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Jayalalitha

പൊലീസ് സുരക്ഷയുണ്ടെങ്കില്‍ പിന്നെ കേന്ദ്രസേന എന്തിനാണെന്ന് ഇതിന് മുമ്പും ഹര്‍ജി പരിഗണിയ്ക്കവേ തമിഴ്‌നാടിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കേന്ദ്രസേനയെ വിന്യസിയ്ക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനുകൂലവിധി നേടാനായെങ്കില്‍ അത് സയലളിത സര്‍ക്കാരിന് ഗുണം ചെയ്‌തേനെ.

English summary
Mullaperiyar Issue; Tamil Nadu face retaliation in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X