മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധികാരം;കൂടുതൽ സമയം തേടി കേരളവും തമിഴ്നാടും
ദില്ലി; മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയുടെ അധികാരവും പ്രവർത്തനങ്ങളും വിപുലീകരിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം ചർച്ച ചെയ്യാൻ കൂടുതൽ സമയം തേടി കേരളവും തമിഴ്നാടും. അണക്കെട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രണവും അറ്റകുറ്റപ്പണികളും തുടർന്നും തങ്ങളിൽ നിക്ഷിപ്തമാക്കണമെന്നാണ് തമിഴ്‌നാടിന്റെ വാദം. മേൽനോട്ട സമിതി നിർദ്ദേശിക്കുന്ന സുരക്ഷാ നടപടികൾ തമിഴ്‌നാട് നടപ്പിലാക്കും. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും മേൽനോട്ട സമിതി ഇരു സംസ്ഥാനങ്ങൾക്കും നൽകണമെന്നും തമിഴ്നാട് നിലപാടെടുത്തു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
മേൽനോട്ട സമിതി ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാർശ കുറിപ്പുകൾ ഇരു സംസ്ഥാനങ്ങളും കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിു. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ അന്തിമ നിര്ദ്ദേശങ്ങൾ കോടതിക്ക് കൈമാറാമെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ചേർന്ന സംയുക്ത യോഗത്തിൽ സമവായത്തിൽ എത്താൻ സാധിച്ചിരുന്നില്ല.

നിരവധി നിർദ്ദേശങ്ങളാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്നംഗ സമിതിയിൽ ഇരു സംസ്ഥാനങ്ങളുടേയും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിക്കണമെന്നതായിരുന്നു തമിഴ്നാട് മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ ഒന്ന്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മേല്‍നോട്ട സമിതി നടപ്പിലാക്കേണ്ടതെന്ന നിർദ്ദേശവും തമിഴ്നാട് മുന്നോട്ട് വെച്ചു. വള്ളക്കടവ് മുതൽ മുല്ലപ്പെരിയാർ അണക്കെട്ട് വരെയുള്ള ഘട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ, ബേബി ഡാമും മൺതിട്ടയും ബലപ്പെടുത്തൽ,സീസ്മോഗ്രാഫ്, ആക്സിലറോഗ്രാഫ് എന്നിവ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് കമ്മിറ്റി അനുമതി നൽകുക,സ്പിൽവേയുടെ ഇടതുവശത്തുള്ള മണ്ണ് കുന്നിന്റെ അറ്റകുറ്റപ്പണികളും മറ്റ് സുരക്ഷാ നടപടികളും ഉൾപ്പെടെയുള്ളവയും മേൽനോട്ട സമിതി നടപ്പാക്കണമെന്നതാണ് ആവശ്യം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായി മേൽനോട്ട സമിതിയുടെ അധികാരം സംബന്ധിച്ചുള്ള ശുപാർശകൾ തയ്യാറാക്കാൻ അടിയന്തര യോഗം വിളിക്കാൻ കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. . ഇത് സംബന്ധിച്ച മിനുറ്റ്സ് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമോയെന്നത് മേൽനോട്ട സമിതി തിരുമാനിക്കട്ടെയെന്നതാണ് സുപ്രീം കോടതിയുടെ നിലപാട്.
എന്നാൽ അണക്കെട്ടിന്റെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു തിങ്കളാഴ്ച കേരളവും തമിഴ്നാടും തമ്മില്‍ നടത്തിയ സംയുക്ത യോഗത്തില്‍ തമിഴ്നാട് സ്വീകരിച്ചത്. അതേസമയം റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം മേൽനോട്ട സമിതിക്ക് നൽകണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതോടെ സമവായത്തിലെത്താനാകാതെ യോഗം അവസാനിച്ചു. അതേസമയം യോഗത്തിന്റെ മിനിറ്റ്സ് കോടതി നിർദ്ദേശ പ്രകാരം കൈമാറും. സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് ഇരു സംസ്ഥാനങ്ങളും സർക്കാർ തലത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
Recommended Video
2006 ലും 2014 ലും പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവുകളിൽ പ്രധാന അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും ബലപ്പെടുത്തൽ നടപടികൾ ആരംഭിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. ഈ നിര്‍ദേശങ്ങളാണ് മേല്‍നോട്ട സമിതി നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സംയുക്ത സമിതി യോഗത്തില്‍ അവതരിപ്പിച്ച നിർദ്ദേശത്തിൽ പറയുന്നത്. അതേസമയം അണക്കെട്ടുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ മേൽനോട്ട സമിതിക്ക് നിയന്ത്രണം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications