• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെആര്‍ മീര വിഷയത്തില്‍ ബല്‍റാമിനെ വിമര്‍ശിച്ച മുല്ലപ്പള്ളിക്ക് ബല്‍റാം അനുകൂലികളുടെ തെറിവിളി

തിരുവനന്തപുരം: എഴുത്തുകാരി കെആര്‍ മീരയെ അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരെ ബല്‍റാം ആരാധകരുടെ സൈബര്‍ ആക്രമണം.

ന്യൂസ്18 ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വിവാദത്തില്‍ വിടി ബല്‍റാമിനെ തള്ളി കെആര്‍ മീരയ്ക്ക് പിന്തുണയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്. ഇതേ തുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പേജിലും അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബല്‍റാം ആരധകര്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കെആര്‍ മീരയെ

കെആര്‍ മീരയെ

കെആര്‍ മീരയെ അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയുടെ നടപടിക്കെതിരെ നേരത്തെതന്നെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നരുന്നു. ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ലെന്നായിരുന്നു ടി സിദ്ദീഖ് അഭിപ്രായപ്പെട്ടത്.

സിദ്ദിഖ്

സിദ്ദിഖ്

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ 90% സാംസ്‌കാരിക നായകരും നിശബ്ദരായ അവസ്ഥയില്‍ കുറച്ചെങ്കിലും പ്രതികരിച്ചത് കെ ആര്‍ മീരയാണെന്നും അതിനാൽ തന്നെ പ്രതികരിച്ച അവരെ പരിഗണിക്കേണ്ടിയിരുന്നില്ലേ എന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനും

മുല്ലപ്പള്ളി രാമചന്ദ്രനും

ഇതിന് പിന്നാലെയാണ് ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് വരുന്നത്. ഞാന്‍ കെആര്‍ മീരയുടെ ഒരു ആരാധകനാണെന്ന് വേണമെങ്കില്‍ പറയാം. ആ എഴുത്ത് എനിക്ക് ഇഷ്ടമാണ്. കെആര്‍ മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

നല്ല ലക്ഷണമായി കാണുന്നില്ല

നല്ല ലക്ഷണമായി കാണുന്നില്ല

അതു ശരിയല്ല. അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

എകെജി വിരുദ്ധ പരാമർശം

എകെജി വിരുദ്ധ പരാമർശം

ബൽറാമിന്റെ എകെജി വിരുദ്ധ പരാമർശം തനിക്ക് വേദനയുണ്ടാക്കിയെന്നും വ്യക്തമാക്കി. സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാട്. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നത്.

ബ്രില്യറ്റ് ആണോ

ബ്രില്യറ്റ് ആണോ

സോഷ്യൽമീഡിയയിൽ പ്രതികരണം നടത്തുന്നവരെ നാട്ടിൽ രാഷ്ട്രീയപ്രവർത്തനത്തിന് കിട്ടുന്നില്ല. ബല്‍റാമിന് ടാലന്‍റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. ബ്രില്യറ്റ് ആണോ എന്ന് ചോദിച്ചാല്‍ ആണ്. എന്നാല്‍ അതുമാത്രം പോരല്ലോ. പാലക്കാട് പോയപ്പോള്‍ കുറച്ചു നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്ക് വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

മുല്ലപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നലെയാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായത്. ബല്‍റാമിന് പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടക്കുന്നത്.

വിമര്‍ശനങ്ങള്‍ ഇങ്ങനെ

വിമര്‍ശനങ്ങള്‍ ഇങ്ങനെ

മുല്ലപ്പള്ളിക്കെതിരെ നടക്കുന്ന ചില വിമര്‍ശനങ്ങള്‍ ഇങ്ങനെ..

സാഹിത്യകാരി എന്ന് പറഞ്ഞാൽ പോര പ്രവർത്തി നിഷ്പക്ഷമായിരിക്കണം. സിപിഎംന് വേണ്ടി കുഴലൂതുന്ന ഒരുത്തി കോൺഗ്രസിനെ ആക്ഷേപിക്കാൻ വന്നാൽ പ്രവർത്തകരും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇനിയും അതുതന്നെ ചെയ്യും... പിന്നെ മുല്ലപ്പള്ളിക്ക് മീരയോട് ആരാധന ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട... താങ്കളുടെ വ്യക്തിപരമായ ബന്ധങ്ങൾ കോൺഗ്‌സിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചാൽ ആരും അംഗീകരിച്ചു തരില്ല

പ്രധാന പങ്കും

പ്രധാന പങ്കും

കോൺഗ്രസിനെ തളർത്തുന്നതിൽ പ്രധാന പങ്കും ഇതുപോലുള്ള ഞാനാണ് നേതാവ് എന്ന അഹങ്കാരമുള്ള പഴയ നേതാക്കന്മാർ തന്നെയാണ്. പ്രതികരണ ശേഷി നഷ്ടപെട്ടിട്ടില്ലാത്ത ഒരു ശക്തമായ യുവത്വം കോൺഗ്രസിലുണ്ട്.

അതിനെ അടിച്ചമർത്താനാണ് മുല്ലപ്പള്ളിയെ പോലുള്ള നേതാക്കന്മാർ ശ്രമിക്കുന്നത്...

ക്ഷമ ഇനിയും പരീക്ഷിക്കരുത്

ക്ഷമ ഇനിയും പരീക്ഷിക്കരുത്

മുല്ലപ്പള്ളി,താങ്കള്‍ വെറും വെള്ള പേപ്പറില്‍ എഴുതപ്പെട്ട പ്രസിഡണ്ടാണ്, അണികളുടെ ആവേശം കെ സുധാകരനും, വിടി ബല്റാമിനേയും പോലോത്ത നേതാക്കളെയാണ്..!! പ്രവര്‍ത്തകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്..

സിപിഎമ്മിന്‍റെ വാലാട്ടി

സിപിഎമ്മിന്‍റെ വാലാട്ടി

പ്രസിഡൻേറ താങ്കൾ ബല്‍റാമിനെതിരെ പറഞ്ഞത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സിപിഎമ്മിന്‍റെ വാലാട്ടികളായ സാസ്കാരിക നായകൾക്ക് കൊട്ടാനുള്ളതല്ല കോൺഗ്രസ്സും , കോൺഗ്രസ്സിൻെറ നേതാക്കളും യുവനേതാക്കളെ ഈ നായകൾ ആക്ഷേപിച്ചപ്പോൾ താങ്കളെവിടെയായിരുന്നു

ഉണർവ് നൽകിയത്

ഉണർവ് നൽകിയത്

മിസ്റ്റർ പ്രസിഡണ്ട്, താങ്കളോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ പാർട്ടിയെ വളർത്തുകയാണോ താങ്കൾ അല്ലെങ്കിൽ പാർട്ടിയെ തളർത്തുകയാണോ അങ്ങയുടെ ഉദ്ദേശം.കേരളത്തിൽ സോഷ്യൽ മീഡിയയിൽ പ്രവർത്തി ക്കുന്നവർക് ഉണർവ് നൽകിയത് ബൽറാം ആണ്. AKG പരാമർശം മുല്ലപ്പള്ളിക് സങ്കടം ഉണ്ടാക്കി യെങ്കിൽ ഉമ്മൻ ചാണ്ടിയെ സരിത ചാണ്ടിയെന്നു വിളിച്ചു കേരളത്തിലെ സൈബർ സഖാക്കൾ നടന്നപ്പോൾ താങ്കൾക്കു ഒരു വിഷമവും തോന്നിയില്ലേ.

English summary
mullappally ramachandran against v t balramn and social media reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more