കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂര്‍ഷ്വാകോടതി തുലയട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി;ഓര്‍ഡിനന്‍സ് നീക്കത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിധിയില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാനാണ് മന്ത്രിസഭയുടെ തീരുമാനം. സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി കോടതിയെ വെല്ലുവിളിക്കല്‍ ആണെന്നും ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് ഫാസിസ്റ്റ് ശൈലിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐഎമ്മിനെതിരേയും രൂക്ഷ വിമര്‍ശനമാണ് മുല്ലപ്പള്ളി ഉയര്‍ത്തിയത്. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ കഥ പറയുന്ന സിപിഐഎം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായെന്നും ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടി തൊഴിലാളികളെ മറക്കുകയാണ്.

mullappally

ബൂര്‍ഷ്വാ കോടതി തുലയട്ടെയെന്ന് വിളിച്ച് പറഞ്ഞ പാര്‍ട്ടി ജുഡീഷ്യറിയോട് ഇതുവരേയും ആദരവ് പ്രകടിപ്പിക്കാത്ത പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടികുറക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇടത് സര്‍വ്വീസ് സംഘടന രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധൂര്‍ത്തും ധാരാളിത്തവും ലക്കും ലഘാനവുമില്ലാതെ തുടരുമ്പോഴാണ് ജീവനക്കാരുടെ വയറ്റത്തടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും മുഖ്യമന്ത്രിമാരും മന്ത്രിമാരും ധൂര്‍ത്തും ആഢംബരവും കുറച്ച് മാതൃക കാണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

2001 ല്‍ എ കെ ആന്റണി മന്ത്രിസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ഡിഎ വെട്ടകുറച്ചതിനെതിരെ 14 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്ത് വരുന്നത്. അന്ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും കുത്തിയിരിപ്പും നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇത് ചരിത്രത്തിലെ പരിഹാസ്യമായൊരു ഏടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുത്ത വകയില്‍ ഒന്നേമുക്കാല്‍ കോടിയാണ് പ്രതിമാസം ഗജനാവിന് നഷ്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിക്കായി എട്ട് ഉപദേശകര്‍, അധികമായി നാല് കാബിനറ്റ് പദവി, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാനും സ്വകാര്യ പിആര്‍ ഏജന്‍സികളുടെ സേവനം, ഭരണപരിഷ്‌കാര കമ്മീഷന്‍ തുടങ്ങി സര്‍ക്കാരിന്റെ അനാവശ്യ സേവനങ്ങളുടെ പട്ടിക നീളുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇത്തരത്തില്‍ പാഴ്‌ചെലവുകള്‍ നിയന്ത്രിക്കുന്നതിനോ നികുതി പിരിച്ചെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍; രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍, വിവരങ്ങള്‍ ഇങ്ങനെ...മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍; രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍, വിവരങ്ങള്‍ ഇങ്ങനെ...

English summary
Mullappally Ramachandran Slams CPIM and CM For Ordinance in Salary Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X