Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെയര്‍നസ് ക്രീം ഉപയോഗിച്ച് വെളുത്തവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബാബ രാംദേവ്

മുംബൈ: ന്യൂഡില്‍സ് പ്രതീക്ഷിച്ച ഫലം കണ്ടില്ല, വിവാദ യോഗാ ഗുരു ബാബ രാംദേവ് ഫെയര്‍നസ് ക്രീമുമായി രംഗത്ത്. ഫെയര്‍നസ് ക്രീം കമ്പനികളെ അടച്ചാക്ഷേപിച്ചാണ് ബാബ രാംദേവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം കമ്പനികള്‍ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ലോകത്ത് മുഴുവന്‍ തെരഞ്ഞിട്ടും ഫെയര്‍നസ് ക്രീം ഉപയോഗിച്ച് വെളുത്തവരെ തനിക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കറുത്തവരെ വെളുപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നത് യഥാര്‍ത്ഥത്തില്‍ വെളുത്തു തുടുത്ത ആളുകളാണെന്നും ബാബ രാംദേവ് പറയുകയുണ്ടായി. ബാബ രാംദേവിന്റെ പതാഞ്ജലി ഗ്രൂപ്പ് അടുത്തതായി രംഗത്തിറക്കുന്നത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ്. വിപണിയില്‍ ഇടം പിടിക്കാന്‍ രാംദേവ് പല തന്ത്രങ്ങളും മെനയുണ്ടെന്നാണ് പൊതുവിലുള്ള സംസാരം.

ramdev-baba

ആരോഗ്യകരമായ ന്യൂഡില്‍സ്, മായം ചേര്‍ക്കാത്ത ന്യൂഡില്‍സ് എന്നൊക്കെ പരസ്യ പ്രസ്ഥാവനകള്‍ നടത്തി എത്തിയ രാംദേവിന്റെ ആട്ട ന്യൂഡില്‍സില്‍ പുഴുവിനെ കിട്ടിയത് കഴിഞ്ഞ മാസമായിരുന്നു. ന്യൂഡില്‍സ് ക്ലിക്കാകാതെ വന്നപ്പോള്‍ രാംദേവ് പുതിയ പദ്ധതിയുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, രാംദേവിന്റെ പതാഞ്ജലി ഗ്രൂപ്പ് ആയുര്‍വ്വേദ ഉത്പന്നങ്ങളാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

തന്റെ കമ്പനിയെ ഇല്ലാതാക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ദിവസം 19മണിക്കൂര്‍ ആത്മാര്‍ത്ഥതയോടെ താന്‍ ജോലി ചെയ്യുന്നുണ്ടെന്നും രാംദേവ് പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+