കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പ് തുടങ്ങിയ പിന്നാലെ പണിമുടക്കി വോട്ടിങ്ങ് മെഷീന്‍! വോട്ടര്‍മാര്‍ മടങ്ങിപ്പോയി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വോട്ടെടുപ്പ് തുടങ്ങിയ പിന്നാലെ വോട്ടിങ്ങ് മെഷീന്‍ പണിമുടക്കി

സില്‍ചാര്‍ (അസം): രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ക്കകം പലയിടങ്ങളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായി. കോയമ്പത്തൂര്‍, ഉത്തര്‍പ്രദേശ് , മഹാരാഷ്ട്ര, അസം, ഒഡീഷ എന്നിവിടങ്ങളിലാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കിയത്. അസമില്‍ വിവിപാറ്റ് സംവിധാനം തടസപ്പെട്ടതിനാല്‍ വോട്ടിങ്ങ് തുടങ്ങാന്‍ വൈകി. അതേസമയം ഉത്തര്‍പ്രദേശിലെ മധുരയില്‍ ഇവിഎമ്മുകള്‍ തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്.

voting8-155

ഒഡിഷയിലും സമാന തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബീഡ് മണ്ഡലത്തിലെ അഞ്ചിടത്ത് വിവിപാറ്റ് സംവിധാനത്തിലും ഇവിഎമ്മിലും തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകിയതായി ബീഡ് ജില്ലാ മജിസ്ട്രേറ്റ് ആസ്തിക് കുമാര്‍ പാണ്ഡേ അറിയിച്ചു. കോയമ്പത്തൂരിലും ഇവിഎമ്മില്‍ തകരാറുകള്‍ ഉണ്ടായതിനാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

<strong>'പ്രിയങ്ക VS മോദി? പ്രിയങ്കയ്ക്ക് പിന്നാലെ റോബേര്‍ട്ട് വധ്രയും.. മറുപടി ഇങ്ങനെ</strong>'പ്രിയങ്ക VS മോദി? പ്രിയങ്കയ്ക്ക് പിന്നാലെ റോബേര്‍ട്ട് വധ്രയും.. മറുപടി ഇങ്ങനെ

രണ്ടാംഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

English summary
multiple instances of evm, vvpat reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X