8 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; എങ്ങനെയെന്നറിഞ്ഞാല്‍ ഞെട്ടും
അയല്‍വാസിയായ 8 വയസ്സുകാരനെ മധുരം കാണിച്ച് പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ 20 കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി. മുംബൈയില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മുംബൈ: അയല്‍വാസിയായ 8 വയസ്സുകാരനെ മധുരം കാണിച്ച് പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ 20 കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി. മുംബൈയില്‍ നിന്നുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പീഡനമായതിനാല്‍ പേര് പുറത്തുവിട്ടിട്ടില്ല. പ്രലോഭിപ്പിച്ച് കൂടെ കൂട്ടിയ കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തുവെച്ചാണ് പീഡിപ്പിച്ചത്. സംഭവം പുറത്തറിയിക്കാതിരിക്കാനായി കൊല്ലുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാക്കി ഉപേക്ഷിക്കുകയും ചെയ്തു.
നഗരത്തിലെ തിരക്കുള്ള പ്രദേശത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മകനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വിഷയം പോലീസിനെ അറിയിച്ചത്. പോലീസ് അറിയിച്ചതനുസരിച്ച് എത്തിയപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്.

കുട്ടിക്ക് പരിചയമുള്ള ആള്‍ക്കാരാണ് ഇതിനു പിന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഒരേ പ്രദേശത്ത് താമസിക്കുന്ന കുട്ടിയെ നന്നായി അറിയുന്ന ആള്‍ തന്നെയാണ് പീഡനത്തിന് ഇരയാക്കിയത്. തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ച് പ്രതിക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications