Video: ലൈവിനിടെ വിദേശ വനിതയ്ക്ക് നേരെ യുവാവിന്റെ അതിക്രമം; വീഡിയോ
മുംബൈ: നമ്മുടെ രാജ്യത്തെ കാഴ്ചകൾ കാണാൻ എത്തുന്ന വിദേശികൾക്ക് നേരെ അതിക്രമങ്ങൾ നടന്ന സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരം പ്രവൃത്തികൾ രാജ്യത്തിന് വല്ലാത്ത നാണക്കേട് ആണ് ഉണ്ടാക്കാറുള്ളത്. ഇപ്പോൾ അത്തരത്തിലുള്ള ഒരു സംഭവം കൂടി നടന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയിൽ നിന്ന് എത്തിയ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.
ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെയായിരുന്നു മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വീഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ ഒരാൾ കയറിപ്പിടിക്കുന്നതായി കാണാം.

മ്യോചി എന്ന യുവതിയുടെ നേർക്കാണ് അക്രമം ഉണ്ടായതെന്ന് പിന്നീട് അവർ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. യുവതി വീഡിയോ ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് യുവാവ് വന്ന് കയ്യിൽപിടിച്ചത്. യുവതി ലൈവ് വീഡിയോ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് എത്തിയത്. എന്നാൽ ഇത് നിരസിച്ചിട്ടും ഇയാൾ യുവതിയുടെ കയ്യിൽക്കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് യുവതി പോകാൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇതിനോട് 'എന്റെ വീട് അടുത്തുതന്നെയാണെന്ന' മറുപടി യുവതി നൽകുന്നുണ്ട്.

സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തരത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തൽസമയം കാണുകയും ചെയ്തു. സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ സംഭവം അന്വേഷിക്കുന്നുണ്ട്. യുവതിയോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

1000-ത്തിലധികം ആളുകൾക്ക് മുന്നിൽ തത്സമയ സ്ട്രീം ചെയ്യുന്നതിനിടെ കൊറിയയിൽ നിന്നുള്ള ഒരു യൂട്യൂബറിനെ ഈ യുവാക്കൾ കഴിഞ്ഞ രാത്രി ഖാറിൽ വച്ച് ഉപദ്രവിച്ചു. ഇത് വെറുപ്പുളവാക്കുന്നതാണ്, അവർക്കെതിരെ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത് ശിക്ഷിക്കാതെ പോകാനാവില്ല, എന്നാണ് ഊ വീഡിയോ പങ്കുവെച്ചുകൊണ്ട് മുബൈ പോലീസിനെ മെൻഷൻ ചെയ്ത് ആദിത്യ എന്ന ട്വിറ്റർ ഉപയോക്താവ് കുറിച്ചത്..












Click it and Unblock the Notifications