മുംബൈയുടെ 'ശ്വാസകോശം' വെട്ടിമാറ്റി; പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍, നിരോധനാജ്ഞ പ്രഖ്യാപിച്ചു
മുംബൈ: മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളെല്ലാം വെട്ടിമാറ്റാന്‍ ആരംഭിച്ചു. പ്രതിഷേധിച്ചവരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. മുംബൈ മെട്രോയ്ക്ക് വേണ്ടി കാര്‍ ഷെഡ് നിര്‍മിക്കാനാണ് ആരെ കോളനിയിലെ 2700ഓളം മരങ്ങള്‍ വെട്ടിമാറ്റുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ നീക്കം ആരംഭിച്ചത്. പ്രതിഷേധവുമായി ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍ എല്ലാവരെയും പോലീസ് ബലം പ്രയോഗിച്ചുമാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ മാറ്റിയ ശേഷം ബുള്‍ഡോസറുകള്‍ എത്തി. ജനങ്ങള്‍ കൂടിച്ചേരുന്നത് മുംബൈ പോലീസ് നിരോധിച്ചു. മേഖലയില്‍ 144 പാസാക്കി. പ്രതിഷേധിച്ച 38 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. 20 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയെ പോലീസ് തടഞ്ഞു. അവരെ ബലം പ്രയോഗിച്ച് പ്രദേശത്ത് നിന്ന് പോലീസ് മാറ്റി. തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നുപോലും പോലീസ് പറഞ്ഞില്ലെന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്ന നേതാവാണ് പ്രിയങ്ക ചതുര്‍വേദി.
ആരെ കോളനിയിലേക്ക് എത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അല്‍പ്പം ദൂരെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവര്‍ക്ക് മരം മുറിക്കുന്ന കോളനിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. മുംബൈയുടെ ഹരിത ശ്വാസകോശം എന്നാണ് മരങ്ങള്‍ നിറഞ്ഞ ഈ പ്രദേശം അറിയപ്പെടുക.
15 ദിവസത്തിനകം കോളനിയിലെ എല്ലാ മരങ്ങളും വെട്ടിമാറ്റാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ മരം മുറിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധമുണ്ടായപ്പോഴാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായിട്ടാണ് മരം മുറിക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. നിയമവിരുദ്ധപ്രവര്‍ത്തനം തടയാന്‍ മുംബൈ സ്വദേശികള്‍ രംഗത്തുവരണമെന്ന് ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിയും ശിവസേനാ നേതാവ് ആദിത്യ താക്കറെയും അഭ്യര്‍ഥിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications