കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയുടെ 'ശ്വാസകോശം' വെട്ടിമാറ്റി; പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളെല്ലാം വെട്ടിമാറ്റാന്‍ ആരംഭിച്ചു. പ്രതിഷേധിച്ചവരെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. മുംബൈ മെട്രോയ്ക്ക് വേണ്ടി കാര്‍ ഷെഡ് നിര്‍മിക്കാനാണ് ആരെ കോളനിയിലെ 2700ഓളം മരങ്ങള്‍ വെട്ടിമാറ്റുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.

Mumbai

വെള്ളിയാഴ്ച രാത്രിയാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ നീക്കം ആരംഭിച്ചത്. പ്രതിഷേധവുമായി ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍ എല്ലാവരെയും പോലീസ് ബലം പ്രയോഗിച്ചുമാറ്റുകയായിരുന്നു. പ്രതിഷേധക്കാരെ മാറ്റിയ ശേഷം ബുള്‍ഡോസറുകള്‍ എത്തി. ജനങ്ങള്‍ കൂടിച്ചേരുന്നത് മുംബൈ പോലീസ് നിരോധിച്ചു. മേഖലയില്‍ 144 പാസാക്കി. പ്രതിഷേധിച്ച 38 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. 20 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയെ പോലീസ് തടഞ്ഞു. അവരെ ബലം പ്രയോഗിച്ച് പ്രദേശത്ത് നിന്ന് പോലീസ് മാറ്റി. തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്നുപോലും പോലീസ് പറഞ്ഞില്ലെന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്ന നേതാവാണ് പ്രിയങ്ക ചതുര്‍വേദി.

നരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; ഡോവല്‍ കളമൊരുക്കി, റിയാദില്‍ വ്യവസായികളെ കാണുംനരേന്ദ്ര മോദി സൗദി അറേബ്യയിലേക്ക്; ഡോവല്‍ കളമൊരുക്കി, റിയാദില്‍ വ്യവസായികളെ കാണും

ആരെ കോളനിയിലേക്ക് എത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അല്‍പ്പം ദൂരെ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവര്‍ക്ക് മരം മുറിക്കുന്ന കോളനിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. മുംബൈയുടെ ഹരിത ശ്വാസകോശം എന്നാണ് മരങ്ങള്‍ നിറഞ്ഞ ഈ പ്രദേശം അറിയപ്പെടുക.

15 ദിവസത്തിനകം കോളനിയിലെ എല്ലാ മരങ്ങളും വെട്ടിമാറ്റാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ മരം മുറിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധമുണ്ടായപ്പോഴാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായിട്ടാണ് മരം മുറിക്കുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. നിയമവിരുദ്ധപ്രവര്‍ത്തനം തടയാന്‍ മുംബൈ സ്വദേശികള്‍ രംഗത്തുവരണമെന്ന് ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിയും ശിവസേനാ നേതാവ് ആദിത്യ താക്കറെയും അഭ്യര്‍ഥിച്ചു.

English summary
Mumbai Aarey row: 25 Arrested, Section 144 Imposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X