Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശിഖയുടെ മരണത്തിന് പിന്നിലാര്, മരണമൊഴി ഇങ്ങനെ....

മുംബൈ: നടിയും മോഡലുമായ ശിഖ ജോഷി തന്റെ മരണമൊഴിയില്‍ ഒരു ഡോക്ടറുടെ പേര് പറഞ്ഞതായി റിപ്പോര്‍ട്ട്. വിവാഹിതരായ ഒട്ടേറെ പുരുഷന്മാരും തന്റെ മരണത്തിന് കാരണമാണ് എന്ന് ശിഖ പറഞ്ഞിരുന്നത്രെ. ശിഖയുടെ കൂട്ടുകാരിയാണ് ഈ വാക്കുകള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

ശിഖയുടെ അവസാന വാക്കുകളില്‍ നിന്നും ഇതൊരു ആത്മഹത്യയാണ് എന്നാണ് പോലീസിന് വ്യക്തമാകുന്നത്. ശിഖ മരണമൊഴിയില്‍ പറഞ്ഞ ഡോക്ടറും മറ്റ് വിവാഹിതരായ ആളുകളും ആരൊക്കെ എന്നാണ് ഇനി അറിയാനുള്ളത്. ഇവരില്‍ പലരെയും കുറിച്ച് ശിഖയുടെ കൂട്ടുകാരി മധു ഭാരതിക്ക് അറിയാമത്രെ. ശിഖയുടെ മരണത്തെക്കുറിച്ചും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ...

കോസ്മറ്റിക് സര്‍ജന്‍ പ്രശ്‌നക്കാരനാണ്

കോസ്മറ്റിക് സര്‍ജന്‍ പ്രശ്‌നക്കാരനാണ്

മരണമൊഴിയില്‍ ശിഖ പറഞ്ഞ കോസ്‌മെറ്റിക് സര്‍ജന്‍ ഒരു പ്രശ്‌നക്കാരനാണ്. ഇയാള്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ് ശിഖ പോലീസില്‍ പരാതി നല്‍കിയിരുന്നു. നാല് വര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. ശിഖയുടെ മരണത്തിന് പിന്നാലെ പോലീസ് ഇയാളെ ചോദ്യം ചെയ്യും എന്നാണ് സൂചന.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ആരൊക്കെയാണ് ആ വിവാഹിതരായ പുരുഷന്മാര്‍ എന്നാണ് ഇനി പോലീസിന് അറിയേണ്ടത്. ഇവര്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവരാണോ. ശിഖയുമായി ഇവര്‍ക്ക് എന്ത് ബന്ധമാണ് ഉള്ളത്- ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ശിഖ പോയത്. തുടര്‍ന്നുള്ള അന്വേഷണം ഇവരെ ചുറ്റിപ്പറ്റിയാകും.

സംഭവം നടന്ന നാലരയോടെ

സംഭവം നടന്ന നാലരയോടെ

മധു ഭാരതിയുടെ ഫ്‌ലാറ്റില്‍ വെച്ച് നാലരയോടെയാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്ന് ശിഖയുടെ കൂട്ടുകാരി മധു ഭാരതി പറയുന്നു. അഞ്ച് മണിയോടെ താനുറങ്ങാന്‍ പോയി. ഉണര്‍ന്നപ്പോള്‍ ശിഖയെ കാണാനില്ലായിരുന്നു. കുളിമുറിയില്‍ നിന്നും ശബ്ദങ്ങള്‍ കേട്ട് ഞാന്‍ അവിടേക്ക് ഓടി.

മറുപടി പറയാതെ ശിഖ

മറുപടി പറയാതെ ശിഖ

ഏറെ നേരെ താന്‍ വിളിച്ചെങ്കിലും ശിഖ മറുപടി പറഞ്ഞില്ല. ഞാന്‍ തീര്‍ന്നു എന്നും എന്നെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ല എന്നും മറ്റും ശിഖ പറയുന്നുണ്ടായിരുന്നു. വാതില്‍ തള്ളിത്തുറക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പുറത്തേക്ക് വരില്ല എന്നായിരുന്നു ശിഖ പറഞ്ഞത്.

ശിഖ കുഴഞ്ഞു വീണു

ശിഖ കുഴഞ്ഞു വീണു

ഒരുതരത്തില്‍ പറഞ്ഞ് സമ്മതിപ്പിച്ച് ശിഖയെക്കൊണ്ട് വാതില്‍ തുറപ്പിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ വാതില്‍ തുറന്നതും ശിഖ കുഴഞ്ഞുവീണു. കഴുത്തിലായിരുന്നു മുറിവ്. വസ്ത്രങ്ങളില്‍ മുഴുവന്‍ ചോരയായിരുന്നു. കുളിമുറിയിലും ചോരയായിരുന്നു.

എന്തിനായിരുന്നു ഈ കടുംകൈ

എന്തിനായിരുന്നു ഈ കടുംകൈ

സിനിമാ ലോകത്ത് പലരും തന്നെ ദുരുപയോഗം ചെയ്യുന്നതായി ശിഖ തന്നോട് മുന്‍പ് പറഞ്ഞിട്ടുണ്ട് എന്നാണ് മധുഭാരതിക്ക് പറയാനുള്ളത്. ഇവരെക്കുറിച്ച് തന്നെയാണ് ശിഖ മരണമൊഴിയിലും പരാമര്‍ശിച്ചത് എന്നും മധു കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+