കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ദിന ട്വീറ്റ്: രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ വേണമെന്ന് മുംബൈ അഭിഭാഷകന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്ത് വിട്ട ട്വീറ്റിനെതിരെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ പരാതി നല്‍കി. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ആര്‍മി നായ്ക്കളും അവരുടെ ഹാന്‍ഡ്ലര്‍മാരും വ്യായാമം ചെയ്യുന്ന ഫോട്ടോയാണ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റില്‍ യോഗ ദിനത്തെയും സായുധ സേനയെയും പരിഹസിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രിയ മുദ്രാവാക്യങ്ങളിലൊന്നായ 'പുതിയ ഇന്ത്യ' എന്നും ഗാന്ധി തന്റെ ട്വീറ്റില്‍ അടിക്കുറിപ്പ് നല്‍കി.

കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?: പ്രസിഡന്‍റ് ദക്ഷിണേന്ത്യക്കാരനാവണമെന്ന് രാഹുലുംകെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?: പ്രസിഡന്‍റ് ദക്ഷിണേന്ത്യക്കാരനാവണമെന്ന് രാഹുലും

അഭിഭാഷകന്‍ അടല്‍ ദുബെയാണ് മുംബൈ പോലീസിന് പരാതി നല്‍കിയത്. രാഹുലിനെതിരെ ഐപിസി സെക്ഷന്‍ 505 (2) പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്യാനും അദ്ദേഹം പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തോടും അന്താരാഷ്ട്ര യോഗ ദിനത്തോടും അനാദരവ് കാട്ടാനാണ് രാഹുല്‍ ഗാന്ധി പരസ്യമായി തെറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.


ചിത്രങ്ങൾ ആർമി ഡോഗ് യൂണിറ്റിൽ നിന്ന്

ചിത്രങ്ങൾ ആർമി ഡോഗ് യൂണിറ്റിൽ നിന്ന്

താന്‍ കോടതിയില്‍ ജോലിക്കിടെയാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി ന്യൂ ഇന്ത്യ എന്ന അടിക്കുറിപ്പില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതായി കണ്ടത്. ഈ ചിത്രങ്ങള്‍ ആര്‍മി ഡോഗ് യൂണിറ്റില്‍ നിന്ന് എടുത്തതാണ്, പട്ടാളക്കാരോടൊപ്പം നായ്ക്കള്‍ വ്യായാമം ചെയ്യുന്നതാണ് ചിത്രം. അന്താരാഷ്ട്ര യോഗ ദിനത്തില്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഒരു വികാരമുണ്ട്. പ്രത്യേകിച്ചു നമ്മുടെ രാജ്യത്തുള്ളവര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചും ശാരീരിക ക്ഷമതയെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാണ്.

 സൈന്യത്തിന്റെ പ്രതിഛായ്ക്ക് കോട്ടമെന്ന്

സൈന്യത്തിന്റെ പ്രതിഛായ്ക്ക് കോട്ടമെന്ന്


'രാഹുല്‍ ഗാന്ധിക്ക് സമൂഹത്തില്‍ വലിയ പ്രതിച്ഛായയുള്ളതിനാല്‍ ഇത്തരം ട്വീറ്റുകള്‍ നേരിട്ട് ഇന്ത്യന്‍ സൈന്യത്തിന് ദോഷം വരുത്തുകയും ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നമ്മുടെ രാജ്യത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്നുണ്ട, എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ തെറ്റായൊരു ട്വീറ്റിലൂടെ സൈന്യത്തോടുള്ള ആദരവ് ഇല്ലാതാകും. ഇത് രാഹുല്‍ ഗാന്ധി നടത്തിയ വ്യക്തമായ കുറ്റമാണ്. നിയമപ്രകാരം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പരാതിയെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും ദൂബെ അവകാശപ്പെടുന്നു.

 നിഷേധാത്മകമെന്ന്

നിഷേധാത്മകമെന്ന്


അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ ദിനത്തെയും സായുധ സേനയെയും പരിഹസിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ട്വീറ്റുകള്‍ നിഷേധാത്മകമാണെന്ന് അമിത്ഷാ പറഞ്ഞു. മുത്തലാഖിനെ അനുകൂലിച്ച് കൊണ്ട് ആദ്യം കോണ്‍ഗ്രസ് അവരുടെ നിഷേധാത്മക സ്വഭാവം കാണിച്ചു. ഇപ്പോള്‍ അവര്‍ യോഗദിനത്തെ പരിഹസിക്കുകയും സുരക്ഷാ സേനയെ അപമാനിക്കുകയും ചെയ്തതായും ഷാ കൂട്ടിച്ചേര്‍ത്തു.

English summary
Mumbai advocate seeks FIR against Rahul Gandhi on Yoga day tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X