മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
മുംബൈ: ഫെബ്രുവരി രണ്ടിന് മുംബൈ വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം. ശനിയാഴ്ച വൈകിട്ടാണ് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിക്കാണ് ഭീഷണി സന്ദേശം കിട്ടിയത്.
ഫെബ്രുവരി രണ്ടിന് മുമ്പായി വിമാനത്താവളം തകര്‍ക്കുമെന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഫോണ്‍ വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഭുവനേശ്വര്‍- മുംബൈ ഗോ എയര്‍ വിമാനത്തിനും സമാനമായ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്.












Click it and Unblock the Notifications