മദ്യപിച്ച് വാഹനാപകടം; റിലയന്‍സ് വനിതാ അഭിഭാഷകയ്ക്ക് ജാമ്യം
മുംബൈ: അമിതമായി മദ്യപിച്ച് വാഹനമോടിച്ചതുമൂലം കാര്‍ അപകടത്തില്‍ പെടുകയും രണ്ടുപേര്‍ മരിക്കാന്‍ ഇടയാകുകയും ചെയ്ത സംഭവത്തില്‍ റിലയന്‍സ് വനിതാ അഭിഭാഷക ജാന്‍വി ഗാധ്കറിന് ഒടുവില്‍ ജാമ്യം ലഭിച്ചു. നേരത്തെ രണ്ടതവണ ഇവരുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ജൂണ്‍ 10ന് നടന്ന സംഭവത്തിനുശേഷം രണ്ടുമാസത്തിനടുത്തായി ഇവര്‍ ജയിലില്‍ കഴിയുകയായിരുന്നു.
കുര്‍ല മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജാന്‍വി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും ആയതിനാല്‍ പ്രതിയെ ജയിലില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും ജാന്‍വിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ജാന്‍വിയെ പുറത്തുവിട്ടാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

ജാന്‍വിക്ക് ജാമ്യം നല്‍കരുതെന്ന് പോലീസും കോടതിയില്‍ അപേക്ഷിച്ചിരുന്നു. കേസില്‍ ജാന്‍വിയുടെ പങ്ക് വ്യക്തമാണെന്നും അവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് ജാന്‍വിക്ക് ജാമ്യം അനുവദിച്ചത്.
ജൂണ്‍10നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരീക്ഷയില്‍ മകന്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയത് ആഘോഷിക്കാന്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയകുടുംബം സഞ്ചരിച്ച ടാക്‌സി കാറില്‍ ജാന്‍വിയുടെ കാര്‍ ഇടിക്കുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ജാന്‍വിലെ തെറ്റായ ദിശയില്‍ വാഹമോടിച്ചതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തില്‍ 2 പേര്‍ മരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications