പശുത്തോല്‍കൊണ്ടുള്ള ബാഗ് കൈവശം വച്ചു; ഓട്ടോ ഡ്രൈവര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി
മുംബൈ: പശുവിവാദം കാരണം ജനങ്ങള്‍ക്ക് ബാഗും കൈവശം വെക്കാന്‍ സാധിക്കാത്ത അവസ്ഥയെന്ന് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷയില്‍ പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബാഗ് കയറ്റിയെന്നാരോപിച്ച് യാത്രക്കാരനെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. ബാരുണ്‍ കാശ്യപ് എന്ന യാത്രക്കാരനെയാണ് ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയത്.
ബാരൂണിന്റെ കൈവശമുള്ള ബാഗ് പശുത്തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ പ്രശ്‌നമുണ്ടാക്കി. ബാഗിന് പശുത്തോലിന്റെ ഗന്ധമാണെന്നും ഡ്രൈവര്‍ ആരോപിച്ചു.

എന്നാല്‍ ഇത് ഒട്ടകത്തിന്റെ തോലുകൊണ്ടുണ്ടാക്കിയതാണെന്ന് ബാരൂണ്‍ എത്ര പറഞ്ഞിട്ടും ഡ്രൈവര്‍ ശാന്തനായില്ല. ബാരൂണിന്റെ മറുപടിയില്‍ തൃപ്തനാകാതെ ഓട്ടോ ഡ്രൈവര്‍ വാഹനം ഒരു ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തി. തുടര്‍ന്ന് രണ്ട് പേരെ കൂടി കൂട്ടിബാരൂണിനെ ബലമായി തടഞ്ഞ് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
അവരുടെ ചോദ്യം ചെയ്യലിന് ശേഷമാണ് ഓട്ടോ ഡ്രൈവര്‍ ബാരൂണിനെ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. സംഭവം ബാരുണ്‍ കാശ്യപ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. ഇതേ തുടര്‍ന്ന് മുംബൈ പോലീസ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications