കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര കത്തുന്നു; വ്യാപക അക്രമങ്ങള്‍, പോലീസുകാരന്‍ കൊല്ലപ്പെട്ടു, നേതാക്കള്‍ക്ക് മര്‍ദ്ദനം!!

Google Oneindia Malayalam News

Recommended Video

cmsvideo
ബസുകള്‍ തകര്‍ത്തു, കടകള്‍ക്ക് നേരെ ആക്രമണം | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ പഴയകാലത്തെ ഓര്‍മിപ്പിച്ച് മറാത്ത സംഘടനകള്‍ അഴിഞ്ഞാടുന്നു. സംവരണം ആവശ്യപ്പെട്ട് തുടങ്ങിയ സമരം വ്യാപക അക്രമത്തിലേങ്ങ് നീങ്ങുകയാണ്. പലയിടത്തും റോഡുകളും ട്രെയിനുകളും തടഞ്ഞു. ബസുകള്‍ കത്തിച്ചു. കടകള്‍ ആക്രമിച്ചു. സംഘര്‍ഷം മുംബൈയിലേക്ക് പടരുന്നുവെന്നാണ് സൂചനകള്‍.

രണ്ടുദിവസമായി തുടങ്ങിയ സമരം പൊടുന്നനെയാണ് സംഘര്‍ഷത്തിലേക്ക് മാറിയത്. സംസ്ഥാനത്ത് ഭീതിതമായ സാഹചര്യമാണുള്ളത്. അക്രമികളെ തടയാന്‍ പോലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളുമായി തമ്പടിച്ചിരിക്കുകയാണ്. പോലീസിന്റെ കണ്‍മുന്നിലും അക്രമികള്‍ അഴിഞ്ഞാടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ....

മറാത്തക്കാരുടെ ആവശ്യം ഇതാണ്

മറാത്തക്കാരുടെ ആവശ്യം ഇതാണ്

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും സംവരണം ആവശ്യപ്പെട്ടാണ് മറാത്ത സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയത്. ചൊവ്വാഴ്ച സമരത്തില്‍ പങ്കെടുത്തയാള്‍ ഔറംഗാബാദില്‍ പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തതോടെയാണ് സമരം സംഘര്‍ഷത്തിലേക്ക് മാറിയത്. ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച സമരക്കാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണ്.

മറാത്ത ക്രാന്തി മോര്‍ച്ച

മറാത്ത ക്രാന്തി മോര്‍ച്ച

മറാത്ത ക്രാന്തി മോര്‍ച്ചയാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. സമരം ഇപ്പോള്‍ മുംബൈയില്‍ അത്ര ബാധിച്ചിട്ടില്ല. എന്നാല്‍ മറാത്ത ക്രാന്തി മോര്‍ച്ച മുംബൈയില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും വ്യാപക അക്രമങ്ങളാണ് നടക്കുന്നത്.

ബസുകള്‍ തകര്‍ത്തു, കടകള്‍ക്ക് നേരെ ആക്രമണം

ബസുകള്‍ തകര്‍ത്തു, കടകള്‍ക്ക് നേരെ ആക്രമണം

നവി മുംബൈ, പനവേല്‍ എന്നിവിടങ്ങളില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് സകല്‍ മറാത്ത സമാജ് എന്ന സംഘടന. ഇവരും സമരത്തിന്റെ ഭാഗമായുള്ളവരാണ്. നവി മുംബൈയില്‍ സമരക്കാര്‍ രണ്ട് ബസുകള്‍ തകര്‍ത്തു. കടകള്‍ ബലമായി അടപ്പിച്ചു. ടയറുകള്‍ കത്തിച്ച് റോഡുകള്‍ തടസപ്പെടുത്തി.

പ്രധാന ഹൈവെ തടഞ്ഞു

പ്രധാന ഹൈവെ തടഞ്ഞു

പൂനെയില്‍ നിന്ന് മുംബൈയിലേക്കുള്ള ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ സമരക്കാര്‍ തടഞ്ഞു. ഇതിലൂടെ ഗതാഗതം നടക്കുന്നില്ല. ഇതോടെ മുംബൈ യാത്രക്കാര്‍ ദുരിതത്തിലായി. ഔറംഗാബാദിനും സമീപ ജില്ലകളിലുമാണ് ഇപ്പോള്‍ സമരം രൂക്ഷം. ഇവിടെ ചൊവ്വാഴ്ചയും പണിമുടക്കായിരുന്നു.

പോലീസുകാരന്‍ മരിച്ചു

പോലീസുകാരന്‍ മരിച്ചു

അക്രമികളുടെ കല്ലേറില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍ മരിച്ചു. ഔറംഗാബാദില്‍ അക്രമങ്ങള്‍ തടയുന്നതിനിടെയാണ് കല്ലേറുണ്ടായത്. ഒമ്പത് പോലീസുകാരുടെ പരിക്ക് ഗുരുതരമാണ്. നിരവധി വാഹനങ്ങളും കടകളും സമരക്കാര്‍ കൊള്ളയടിച്ചു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന കാകസാഹിബ് ദത്താത്രേയ ഷിന്‍ദ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം

ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം

കായ്ഗാവില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ജനപ്രതിനിധികളെ ക്രൂമമായി മര്‍ദ്ദിച്ചു. ശിവസേന നേതാവും ഔറംഗാബാദ് എംപിയുമായ ചന്ദ്രകാന്ത് ഖൈറെ, കോണ്‍ഗ്രസ് എംഎല്‍സി സുഭാഷ് സമ്പത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും പോലീസ് ഇടപെട്ടാണ് അക്രമികള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചത്.

സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

അഗ്നിശമന സേനയുടെയും പോലീസിന്റെയും വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. അതിനിടെ ഔറംഗാബാദില്‍ മറ്റൊരു സമരക്കാരനും പുഴയില്‍ ചാടി. ഇയാളെ പിന്നീട് രക്ഷപ്പെടുത്തി. അത്യാസന്ന നിലയില്‍ ഇയാള്‍ ആശുപത്രിയിലാണ്. ഇവിടെ പോലീസ് വാഹനങ്ങള്‍ മറിച്ചിട്ടതായുള്ള ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.

 ട്രെയിനുകള്‍ തടഞ്ഞു

ട്രെയിനുകള്‍ തടഞ്ഞു

ഉസ്മാനാബാദിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരിക്കുകയാണ്. പര്‍ഭാനി ജില്ലയില്‍ ട്രെയിനുകള്‍ തടഞ്ഞു. താനെയിലും ജോഗേശ്വരിയിലും തീവണ്ടികള്‍ പിടിച്ചിട്ടു. ഇതോടെ റെയില്‍വെ ഗതാഗതം താറുമാറായി. സാംഗ്ലി, ഷിര്‍ദി, അഹ്മദ് നഗര്‍ ജില്ലകളിലും വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു.

മുഖ്യമന്ത്രി മാപ്പ് പറയണം

മുഖ്യമന്ത്രി മാപ്പ് പറയണം

മറാത്ത സമുദായത്തില്‍പ്പെട്ട ചിലരാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി തന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ഇതിനോട് മറാത്ത ക്രാന്തി മോര്‍ച്ച പ്രതികരിച്ചത്. ചില സമരക്കാര്‍ ബിജെപിക്കെതിരെയും മുദ്രാവാക്യം വിളിക്കുന്നുണ്ട്.

 മറാത്തക്കാരുടെ സ്വാധീനം

മറാത്തക്കാരുടെ സ്വാധീനം

മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം മറാത്തക്കാരാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുമിവര്‍. രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയും ഇവര്‍ക്കുണ്ട്. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം വേണമെന്ന് മറാത്തക്കാരുടെ ഏറെകാലമായുള്ള ആവശ്യമാണ്. എന്നാല്‍ സംവരണ തത്വത്തില്‍ മാറ്റം വരുത്തിയാല്‍ നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്നതിനാല്‍ ഒരു പാര്‍ട്ടിയും മുന്‍കൈയ്യെടുത്തിട്ടില്ല.

ജയലളിത ഗര്‍ഭം ധരിച്ചിരുന്നു, താന്‍ മകളെന്ന് യുവതി; വീഡിയോയുമായി സര്‍ക്കാര്‍!! നാടകീയ രംഗങ്ങള്‍ജയലളിത ഗര്‍ഭം ധരിച്ചിരുന്നു, താന്‍ മകളെന്ന് യുവതി; വീഡിയോയുമായി സര്‍ക്കാര്‍!! നാടകീയ രംഗങ്ങള്‍

English summary
Maratha Quota Protest: Trains Blocked, Buses Attacked In Parts Of Mumbai Amid Bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X