ബാർജ് ദുരന്തം: രണ്ട് മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു; മരിച്ച മലയാളികളുടെ എണ്ണം ഏഴായി
കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ എന്നിവര്‍ മരിച്ചത്
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. രണ്ട് മലയാളികളുടെ മരണമാണ് ഏറ്റവുമൊടുവിൽ സ്ഥിരീകരിച്ചത്. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ എന്നിവര്‍ മരിച്ചത്.
പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി ആന്‍റണി എഡ് വിൻ, തൃശൂർ സ്വദേശി അർജുൻ മുനപ്പി, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ച മറ്റ് മലയാളികൾ. പി 305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരായിരുന്നു സുരേഷ്. 22 വർഷമായി കമ്പനിയുടെ ജീവനക്കാരനായ സുരേഷ് മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് മരിച്ചത്.

അപകടത്തില്‍ ഇതുവരെ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി മുംബൈ പൊലീസ് ഡിഎന്‍എ പരിശോധന ആരംഭിച്ചു. അപകടത്തില്‍ പെട്ട പി 305 ബാര്‍ജ്, വരപ്രദ ടഗ് ബോട്ട് എന്നിവയില്‍ നിന്നായി ഇനിയും 14 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
സംഭവത്തിൽ ക്യാപ്റ്റനെതിരെ കേസെടുത്തിരുന്നു. ക്യാപ്റ്റൻ രാജേഷ് ബല്ലവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പൊലീസ് കേസെടുത്തത്. ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച് ചീഫ് എൻജീനിയർ റഹ്മാൻ ഷെയ്ഖ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം, അപകടത്തിന് പിന്നാലെ കാണാതായ ക്യാപ്റ്റനെ കുറിച്ച് ഒരു വിവരവുമില്ല.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications